ചിരിപ്പിക്കുന്നവരൊക്കെ ഒടുക്കം നമ്മളെ ഇതുപോലെ കരയിപ്പിക്കുന്നത് എന്തിനാണ് . സുധി കൊല്ലം നമ്മളെ വിട്ടു പോയത് തന്റെ ആഗ്രഹങ്ങൾ പൂർത്തിയാക്കാനാകാതെ

Contributed by: Subin Sukumaran

മലയാളികൾക്ക് ഒരു പരിചയപെടുത്തലിന്റെ ആവിശ്യമില്ലാത്ത കലാകാരനാണ് കൊല്ലം സുധി. സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും വളരെ പെട്ടന്നാണ് സുധി മലയാളി മനസ്സുകളിൽ സ്ഥാനം നേടിയിരുന്നത്. ദാരിദ്ര്യം നിറഞ്ഞൊരു കുടുംബത്തിൽ നിന്ന് വളരെ കഷ്ട്ടപെട്ടാണ് സുധി വളർന്നു വന്നത്. അയാൾ തന്റെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയി തുടങ്ങുന്നതെ ഉണ്ടായിരുന്നൊള്ളൂ. അതിനിടയിലാണ് ഇന്ന് തീർത്തും അപ്രതീക്ഷിതമായി വാഹനാപകടം ഉണ്ടാക്കുന്നതും സുധി നമ്മളെ വിട്ട് പോകുന്നതും. ഫ്ലോവെർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയുടെ മുഖ്യ ആകർഷണമായിരുന്നു സുധി. അത് കൊണ്ട് തന്നെ സുധിയെ മലയാളികൾ കാണാത്ത ദിവസങ്ങളില്ല. വീട്ടിലെ ഒരു അംഗത്തെ പോലെ കണ്ടിരുന്ന സുധിയുടെ മരണം ഇതുവരെ മലയാളികൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.

വടകരയിലെ ഒരു ഷോയിൽ പങ്കെടുത്ത് തിരച്ചു വരുന്ന വഴിയുണ്ടായ അപകടത്തിലാണ് സുധി മരണപെട്ടത്. സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നത് നടന്‍ ബിനു അടിമാലി, മഹേഷ്, ഉല്ലാസ്, തുടങ്ങിയവരാണ്. അവരെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തും കോമഡി താരവുമായ ഉല്ലാസ് വളരെ വികാരഭരിതനായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇങ്ങനെയൊരു അപകടം ആരും പ്രതീക്ഷിച്ചിരുന്ന ഒന്നായിരുന്നില്ല എന്നും താനും ആ പരിപാടിയിൽ പങ്കെടുക്കെണ്ടിയിരുന്നതാണ് എന്നും എന്നാൽ ചില തിരക്കുകൾ മൂലമാണ് അതിന് കഴിയാതെ പോയതെന്നും ഉല്ലാസ് പറഞ്ഞു. സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് വെയ്ക്കുക എന്നുള്ളത്. അതിന് കഴിയാതെയാണ് അവൻ നമ്മളെ വിട്ടു പോയത് ഉല്ലാസ് കൂട്ടി ചേർത്തു. കഴിഞ്ഞ മാസം 25 ന് എന്റെ ജന്മദിനമായിരുന്നു. അന്ന് രാത്രി സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ട് കഴിഞ്ഞതിനു ശേഷം ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടി . അവിടെ വച്ചാണ് സുധി തനിക്ക് വീട് വെക്കാന്‍ പറ്റാത്തതിനെക്കുറിച്ച്‌ സങ്കടത്തോടെ എന്നോട് പറഞ്ഞതും കരഞ്ഞതും. ഉല്ലാസ് വേദനയോടെ ഓർത്തു.

മലയാളികളെ ഇത്രയെറേ ചിരിപ്പിച്ചിരുന്നൊരാൾ ഇത്രയും സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണ് ജീവിച്ചിരുന്നത് എന്നത് മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചിരിപ്പിക്കുന്നവരൊക്കെ ഒടുക്കം നമ്മളെ ഇതുപോലെ കരയിപ്പിക്കുന്നത് എന്തിനാണ്. പ്രിയ കലാകാരാന് ആദരാഞ്ജലികൾ.

Related Articles

Stay Connected

1,378,511FansLike
640,000FollowersFollow
1,620,000SubscribersSubscribe

Latest Posts

MOST POPULAR