Contributed by : Subin sukumaran
ചിലരുടെ സ്ക്രീനിലെ ഒന്നിച്ചുള്ള പ്രകടനം കാണുമ്പോ, അവരൊന്നിച്ചുള്ള chemistry കാണുമ്പോൾ അവർ ശെരിക്കുമുള്ള ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ അടിപൊളിയായിരുന്നെന്ന് തോന്നിയിട്ടുണ്ട്. മലയാളികളെ കൊണ്ട് അങ്ങനെ തോന്നിപ്പിച്ച പ്രണയ ജോഡികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
1.പ്രേം നസീർ – ഷീല
മലയാള സിനിമയിലെ ഏറ്റവും മികച്ച ജോഡികളാരാണെന്ന് ആരോട് ചോദിച്ചാലും അവരൊക്കെ ആദ്യം പറയാൻ പോകുന്ന പേര് അത് പ്രേം നസീർ ഷീല എന്ന് തന്നെയായിരിക്കും. 130 സിനിമകളിലാണ് ഇവരൊരുമിച്ച് അഭിനയിച്ചിട്ടുള്ളത്. അതൊരു ഗിന്നസ് റെക്കോർഡ് കൂടിയാണ്. ഇവരൊന്നിച്ചെത്തിയ 1968 ൽ പുറത്തിറങ്ങിയ “കാണാത്ത വേഷങ്ങൾ” 1970 ൽ പുറത്തിറങ്ങിയ “വിവാഹം സ്വർഗത്തിൽ” 1971 ൽ പുറത്തിറങ്ങിയ “അവളൽപ്പം വൈകിപോയി” തുടങ്ങി സിനിമകൾ മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത സിനിമകളാണ്.
2. സത്യൻ – ശാരദ
സത്യന്റെ ഏറ്റവും മികച്ച ജോഡി അത് എല്ലാകാലത്തും ശാരദ തന്നെയായിരുന്നു. ഇവർ എപ്പോഴൊക്കെ ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം മികച്ച കഥ കൊണ്ടും ഇവരുടെ പക്വതയാർന്ന അഭിനയ മികവു കൊണ്ടും ആ സിനിമകൾ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു . സ്ത്രീ (1970), മനസ്വിനി (1968), യക്ഷി (1968), അടിമകൾ (1969), കുറ്റവാളി (1970) എന്നിവ ഇവർ ഒന്നിച്ചെത്തിയ സിനിമകളിൽ ചിലതാണ്.
3. മധു – ശ്രീവിദ്യ
മധുവും ശ്രീ വിദ്യയും സ്‌ക്രീനിൽ ഒന്നിച്ചെത്തിയത് 60 സിനിമകളിലാണ്. അതിൽ ഏറെയും സൂപ്പർ ഹിറ്റുകൾ.
മുത്തുച്ചിപ്പി, താറാവ്, ഒരു യുഗ സന്ധ്യ, ജനകീയ കോടതി എന്നിവ ഇവർ ഒന്നിച്ചേത്തിയ സിനിമകളിൽ ഏറെ ശ്രദ്ധിക്കപെട്ടവയാണ്.
4. ജയൻ – സീമ
അന്നത്തെ സമയത്ത് ഇറങ്ങിയിരുന്ന ഒട്ടുമിക്ക സിനിമകളിലെയും നായികാ നായകനായി ഒന്നിച്ചെത്തിയിരുന്നത് ജയൻ സീമ ജോടികൾ തന്നെയായിരുന്നു. ഏറ്റവും കൂടുതൽ സിനിമകളിൽ ജയനോടൊപ്പം നായികയായി അഭിനയിച്ചതും സീമ തന്നെയാണ് . അങ്കക്കുറി, കരിമ്പന, അങ്ങാടി, തുടങ്ങീ ഒട്ടനവധി സിനിമകളില്‍ ഇരുവരും പ്രണയ ജോടികളായി സ്ക്രീനിൽ എത്തിയിട്ടുണ്ട്.
5. മോഹൻലാൽ – ശോഭന
പഴകാല മലയാളം സിനിമയിലെ മികച്ച ജോഡികളിൽ ഒന്നാണ് മോഹന്‍ലാല്‍ ശോഭന ജോഡി. 20 ഓളം സിനിമകളിലാണ് മോഹന്‍ലാലും ശോഭനയും ഇതിനോടകം ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ടി.പി. ബാലഗോപാലൻ എം.എ, തേന്‍മാവിന്‍ കൊമ്പത്ത്, നാടോടിക്കാറ്റ്, മിന്നാരം, പവിത്രം, പക്ഷേ, മണിച്ചിത്രത്താഴ്, മായാമയൂരം, വെള്ളാനകളുടെ നാട് തുടങ്ങിയവയാണ് ഇവരോരുമിച്ച പ്രധാന മലയാളം സിനിമകൾ.
6. മമ്മൂട്ടി – സുഹാസിനി
മമ്മൂട്ടിയും സുഹാസിനിയും ജോഡികളായി വരുന്നു എന്നത് ഒരുകാലത്ത് മലയാളികളെ ഏറെ സന്തോഷിപ്പിച്ചിരുന്ന ഒരു വാർത്തയായിരുന്നു. സുഹാസിനിയുടെ ആദ്യ മലയാള സിനിമ തന്നെ മമ്മൂട്ടിയുടെ കൂടെയായിരുന്നു. കൂടെവിടെ മുതല്‍ ഒന്നിച്ച ആ ജോഡി പിന്നീട് ഒരുപാട് മലയാളം സിനിമകളിൽ ആവർത്തിച്ചു. കഥ ഇതുവരെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, രാക്കുയിലിന്‍ രാഗസദസ്സില്‍, പ്രണാമം, കൂടെ വിടെ, എന്‍റെ ഉപാസന, ആരോരുമറിയാതെ, അക്ഷരങ്ങള്‍, തുടങ്ങിയവയാണ് മമ്മൂട്ടിയും സുഹാസിനിയും ഒരുമിച്ച പ്രധാന മലയാള സിനിമൾ.
7. ജയറാം – ഉർവശി
മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച താര ജോടി അതൊരുപക്ഷെ ജയറാം ഉർവശി ജോഡി തന്നെയായിരിക്കും. മലയാളം കൂടാതെ ഇവർ ഒന്നിച്ചു തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഴവിൽ കാവടി, പൊന്മുട്ടയിടുന്ന താറാവ്, കൂടികാഴ്ച്ച, ചക്കിക്കൊത്ത ചങ്കരൻ തുടങ്ങിയ ഇവരൊന്നിച്ച ഹിറ്റുകളിൽ ചിലത് മാത്രമാണ്.
8.കുഞ്ചക്കോ ബോബൻ – ശാലിനി
അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച ജോഡിയാണ് കുഞ്ചാക്കോ ശാലിനി ജോഡി. അതിനു ശേഷം ഇവർ വീണ്ടും ഒന്നിച്ച നിറം എന്ന സിനിമയും സൂപ്പര്‍ഹിറ്റായതോടെ മലയാളികൾ ഇവരെ കൂടുതൽ ഇഷ്ട്ടപെടാൻ തുടങ്ങി. ശാലിനി സിനിമ വിട്ടിട്ട് ഒരുപാട് നാളെയെങ്കിലും ഇപ്പോഴും കുഞ്ചാക്കോ ബോബന്റെ നായിക എന്ന് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ശാലിനിയുടെ മുഖം തന്നെയാണ് . ആ കാലത്ത് യുവാക്കള്‍ക്ക് ഹരമായി മാറിയിരുന്നു ഈ ഒരു കൊമ്പോ.
9. ദിലീപ് – കാവ്യാ മാധവൻ
25ൽ കൂടുതൽ സിനിമകളിൽ ഒന്നിച്ചഭിനയിച്ച ഈ ജോടി പിന്നീട് റിയൽ ലൈഫിലും ഒന്നിക്കുകയുണ്ടായി . മീശ മാധവൻ, ലയൺ, തിളക്കം കൊച്ചി രാജാവ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, പെരുമഴക്കാലം തുടങ്ങിയവ ഇവരുടെ മികച്ച ചിത്രങ്ങൾ ചിലത് മാത്രമാണ്.
10. നിവിൻ പോളി – നസ്രിയ നാസിം
മലയാളികൾ ഒന്നടങ്കം ഞെഞ്ചിലേറ്റിയ പട്ടായിരുന്നു Yuvvh എന്ന ആൽബത്തിലെ നെഞ്ചോടു ചേർത്ത് എന്ന പാട്ട് . ഈ ഒരൊറ്റ പാട്ടിലൂടെ തന്നെ മലയാളികൾ ഏറ്റെടുത്ത ജോഡിയാണ് നിവിൻ പോളിയും നസ്രിയ ജോഡി . പിന്നീട് ഇതേ ഹിറ്റ് ജോഡികൾ ഒരുമിച്ചു വന്ന ഓം ശാന്തി ഓഷാനയും , നേരവും മലയാളത്തിലെ ഏറ്റവും മികച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബനെയും ശാലിനിയെയും ഓർമിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ സ്ക്രീനിലെ chemistry.