Home Food Most popular desserts from Kerala

Most popular desserts from Kerala

0

Most popular desserts from Kerala

Contributed By: Subin

പായസത്തോടും മറ്റ് മധുര പലഹാരങ്ങളോടുമൊക്കെയുള്ള മലയാളികളുടെ ഇഷ്ടം അത് വളരെ പ്രസിദ്ധമാണ്. മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന കുറച്ച് മധുര പലഹാരങ്ങളെ ഇന്ന് പരിചയപെടാം. 

1.ഉണ്ണിയപ്പം

ഉണ്ണിയപ്പം ഇഷ്ടമില്ലാത്ത ആരാണുള്ളത് . അരിപ്പൊടിയും  വാഴപ്പഴംവും തേങ്ങയും ഉപയോഗിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഉണ്ണിയപ്പം മലയാളികളുടെ എക്കാലത്തെയും പ്രിയ വിഭവം തന്നെയാണ് . ഇത് സാധാരണയായി ഹിന്ദു ക്ഷേത്രങ്ങളിലെ പ്രസാദമായും വീടുകളിൽ വൈകുന്നേരങ്ങളിലെ ചായ കടിയായും വിളമ്പി വരുന്നു .  ഉണ്ണിയപ്പത്തിൽ നിറഞ്ഞിരിക്കുന്നത് രുചി മാത്രമല്ല അതിൽ സാംസ്കാരിക പ്രാധാന്യവും നിറഞ്ഞിരിക്കുന്നു. കാരണം ഇത് തലമുറകളായി കേരളത്തിൽ ആസ്വദിച്ചു വരുന്ന ഒരു പരമ്പരാഗത ലഘുഭക്ഷണം കൂടിയാണ്.

 

2.പായസം

കേരളത്തിലെ മധുര പലഹാരങ്ങളിൽ ഏറ്റവും ജനപ്രിയവും പ്രിയപ്പെട്ടതുമായ ഒരു പലഹാരണമാണ് പായസം. അരി, ശർക്കര അല്ലെങ്കിൽ പഞ്ചസാര, പാൽ, തേങ്ങാപ്പാൽ എന്നിവയൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന നല്ല മധുരമുള്ള പുഡ്ഡിംഗ് ആണിത് .  ഇത് വറുത്ത കശുവണ്ടിപ്പരിപ്പ്,, വറ്റൽ തേങ്ങ, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുകയും കൂടി ചെയ്യുന്നു .  ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിലും മറ്റ് ഉത്സവങ്ങളിലുമൊക്കെ പരമ്പരാഗതമായി പായസം വിളമ്പി പോരുന്നു .  കേരളത്തിൽ ഒരുപാട് തരം പായസങ്ങളുണ്ട്, അത് ഓരോന്നിനും അതിന്റേതായ രുചിയും പ്രത്യേക ചേരുവകളുമുണ്ട്.  പാലട പായസം, സേമിയ പായസം, ഗോതമ്പ് പായസം എന്നിവയും മറ്റും കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പായസങ്ങളിൽ ചിലത് മാത്രമാണ്.

 

3.അട പ്രഥമന്‍

പായസങ്ങളിൽ പ്രഥമ സ്ഥാനമാണ് അടപ്രഥമനുള്ളത്. വിശേഷസദ്യകളിൽ പ്രഥമൻ നിർബന്ധമാണ്. കേരളീയസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത പ്രഥമൻ പായസം ഇഷ്ട്ടപ്പെടാത്ത മലയാളികളില്ല. കേരളത്തിന്റെ ഭക്ഷണ പാരമ്പര്യത്തിന്റെ ഒരു ഭാഗം കൂടിയാണ് അട പ്രഥമന്‍. പായസത്തില്‍ അഗ്രഗണ്യ സ്ഥാനമാണ് അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അട പ്രഥമനുള്ളത്. ശര്‍ക്കര, തേങ്ങാപ്പാല്‍, അരി അട, എന്നിവയൊക്കെയാണ് അടപ്രഥമന്‍ തയ്യാറാക്കാന്‍ വേണ്ട പ്രധാനപെട്ട ചേരുവകള്‍.

 

4.കോഴിക്കോടൻ ഹൽവ

കോഴിക്കോടൻ ഹൽവയെ പറ്റി കേട്ടിട്ടില്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവാനിടയില്ല. കോഴിക്കോടിന്റെ പ്രശസ്തി ഉയർത്തുന്നതിൽ ഹൽവയുടെ സ്ഥാനം വളരെ വലുതാണ്. കോഴിക്കോടും ഹൽവയും തമ്മിൽ നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.

5.ഇല അട

വളരെ രുചികരമായതും എന്നാൽ അത് പോലെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നുമാണ് ഇല അട. അരിപ്പൊടിയും ശർക്കരയും  വറ്റൽ തേങ്ങയും , ഏലയ്ക്കയും  ഉപയോഗിച്ച് ഉണ്ടാക്കിയ മധുരമുള്ള മാവ് ആവിയിൽ വേവിച്ചെടുക്കുന്നതാണിത്. ,

  1. കിണ്ണത്തപ്പം

കിണ്ണത്തിൽ ഉണ്ടാക്കുന്ന ഒരു മധുരപലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തിൽ ഉണ്ടാക്കുന്നത് കൊണ്ടാണ് ഈ പലഹാരത്തിന് കിണ്ണത്തപ്പം എന്ന പേര് കിട്ടിയത്. അരിപ്പൊടി, പഞ്ചസാര, തേങ്ങാപ്പാൽ തുടങ്ങിയവകൊണ്ടാണ് ഈ മധുരപലഹാരം ഉണ്ടാക്കുന്നത്. കണ്ണൂരിലെ മിക്ക ചടങ്ങുകളിലും ചായയോടൊപ്പം കാണാവുന്ന ഒരു പലഹാരമാണിത്.

 

7.വറ്റലപ്പം

തേങ്ങാപ്പാലും ശർക്കരയും ചേർത്തുണ്ടാക്കുന്ന മധുര പലഹാരമാണ് വറ്റലപ്പം. ഇതിൽ മുട്ടയും ഏലയ്ക്കയും പഞ്ചസാരയും പാലും അടങ്ങിയിരിക്കുന്നു. ആവിയിൽ വേവിച്ചേടുക്കുന്ന ഈ പലഹാരം കാണാനും ഏറെ ഭംഗിയുള്ള ഒന്നാണ്.

Exit mobile version