10 Malayalam Movies In Which Hero-Heroines Ended Up With Sad Endings

Contributed by : Subin Sukumaran
ഒരു സിനിമ കണ്ട് കഴിഞ്ഞിട്ട് ആ സിനിമകളുടെ ക്‌ളൈമാക്സ് ഇങ്ങനല്ലായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ഒന്ന് ചിന്തിച്ച് പോയിട്ടില്ലേ? അങ്ങനെ നമ്മൾ കൂടുതലും ചിന്തിച്ച് പോയിട്ടുണ്ടാക പ്രണയ സിനിമകളെ കുറിച്ചായിരിക്കും, ഭീകരമായി പ്രേമിച്ചിട്ടും ഒടുക്കം ഒന്നിക്കാതെ പോയ ആ പ്രണയിനികളെ കുറിച്ച് ആലോചിച്ചായിരിക്കും. ലൗ സ്റ്റോറികൾക്ക്, ഈ പറയുന്ന പ്രണയത്തിന് ഒരു പ്രത്യേകതയുണ്ട് മുറിവുകൾ ഉണക്കാനും ചിലപ്പോൾ അതിനേക്കാൾ വലിയ മുറിവുകൾ ഉണ്ടാക്കാനും ഒരുപോലെ പറ്റുന്ന സംഗതിയാണ് ഈ പ്രേമം. അങ്ങനെ നമ്മുടെയൊക്കെ മനസ്സിൽ വലിയ സങ്കടമുണ്ടാക്കി നായകനും നായികയും ഒന്നിക്കാതെ പോയ സിനിമകളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്
1)മായനദി
ശ്യാം പുഷ്കാരനും ദിലീഷ് നായരും  ഒരുമിച്ചെഴുതി ടോവിനോയെ നായകനാക്കി ആഷിക് അബു 2017 ൽ സംവിധാനം ചെയ്ത സിനിമയാണ് മായനദി. നമ്മുടെയൊക്കെ ലൈഫ് എന്ന് പറയുന്നതും ഒഴുകി കൊണ്ടിരിക്കുന്ന ഒരു നദിയെ പോലെ ആണല്ലോ. ആ ഒഴുക്കിൽ സന്തോഷം ഉണ്ടാകും സങ്കടം ഉണ്ടാകും കരച്ചിലുണ്ടാകും ചിരിയുണ്ടാകും. അതങ്ങനെ ഒഴുകികൊണ്ടെ ഇരിക്കും. മായനദി എന്ന സിനിമയും അത് പോലെ ഒഴുകുന്ന ഒരു സിനിമയാണ്. പറഞ്ഞു വന്നതേന്താണെന്ന് വച്ചാൽ നമ്മുടെ ലൈഫുമായി, നമ്മുടെയൊക്കെ പ്രണയവുമായി ഭയങ്കരമായി അടുത്ത് നിൽക്കുന്നൊരു സിനിമയാണ് മായനദി. നല്ല രസമുള്ള ഒരു ലൗ സ്റ്റോറി ഭയങ്കര സിമ്പിൾ ആയി  എന്നാൽ ഭയങ്കര പവർ ഫുൾ ആയി പറഞ്ഞ് വച്ചിരിക്കുന്നൊരു സിനിമയാണ് മായനദി.
അപ്പുവിന്റെയും മാത്തന്റെയും ലൗ സ്റ്റോറി മാത്രമല്ല മായനദി. അതിന് അപ്പുറത്തേക്ക് ഒരുപാട് ലൈഫുകൾ സിനിമയിൽ പറയുന്നുണ്ട്. അബദ്ധത്തിൽ ഒരാളെ കൊല്ലേണ്ടി വരുന്ന മാത്തന്റെ ഇൻസെക്യൂരിറ്റി നമുക്ക് സിനിമയിൽ കാണാം. മാത്തന് അപ്പുവിനൊപ്പം ജീവിക്കാനുള്ള ഭയങ്കര കൊതി കാണാം, പറ്റിക്കപെട്ട ഹസ്ബെന്റിനെ പറ്റി പറയുന്ന സ്ത്രീ, ബ്രദറിന്റെ വാശിയിൽ തന്റെ സ്വപ്നങ്ങൾ പാതി വഴിയിൽ കളഞ്ഞിട്ടു പോകേണ്ടി വരുന്ന പെൺകുട്ടി, പഴയതെല്ലാം വിട്ട് ഇപ്പോൾ ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ജീവിക്കുന്ന ആശാൻ, പ്രതിയോട് കുറച്ച് ദയ തോന്നുന്ന പോലീസുകാരൻ അങ്ങനെ ഒരുപാട് ഒരുപാട് പേരുടെ കഥ പറയുന്ന സിനിമയാണ് മായനദി. അതെല്ലാം മാത്തനിലൂടെയും അപ്പുവിലൂടെയും പറയുന്നു എന്ന് മാത്രം. അവരുടെ പ്രേമം ഭയങ്കര രസമായിരുന്നു അവസാനം അവർ ഒന്നിക്കും എന്ന് തന്നെയായിരുന്നു സിനിമ കണ്ട ഓരോരുത്തരും പ്രതീക്ഷിച്ചിരുന്നത്, ആഗ്രഹിച്ചിരുന്നത് പക്ഷെ…
തോക്കിൽ കുഴലിൽ നിന്ന് പാഞ്ഞ് വന്ന മരണത്തിൽ എല്ലാം അവസാനിച്ചു. മാത്തന് ഈ ലോകത്ത് അപ്പുവിനോട്‌ മാത്രമേ ഇഷ്ട്ടമുണ്ടായിരുന്നുള്ളൂ. മാത്തൻ മാത്തനെ തന്നെ ഇഷ്ട്ടപെട്ടിരുന്നോ എന്ന് ഡൌട്ട് ആണ്. സത്യത്തിൽ അപ്പുവിനോട്‌ ഉള്ള ഈ ഇഷ്ട്ടമാണ് മാത്തന് മരണം വരെ കൊടുക്കുന്നത്. പക്ഷെ മാത്തൻ അതിൽ ഒക്കെ ഓക്കേ ആയിരുന്നു. മരണത്തിൽ പോലും മാത്തൻ അപ്പുവിനെ തള്ളി കളയുന്നില്ല.
മാത്തൻ മരിക്കുന്നതിന് മുമ്പുള്ള സീൻ ഭയങ്കര പെയിൻ ഉണ്ടാക്കുന്നൊരു സീൻ ആണ്
ഇളവരസ്സ്  : യു ആർ എ ഫൂൾ..പൊമ്പളൈ പോയി നമ്പി ഇറിക്കേടാ….
മാത്തൻ  : കുഴപ്പമില്ല സർ ഇറ്റ്സ് ഓക്കേ..അവളാണ് കറക്റ്റ്.. എന്നെ പോലുള്ളവന്മാരെയൊക്കെ പോലീസിൽ പിടിച്ചു കൊടുക്കുകയാണ് വേണ്ടത്..എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ് സാറേ…
പിന്നെ അവിടെ കാണുന്നത് വലിയൊരു സൗണ്ടോടെ മാത്തന്റെ ശരീരത്തിലേക്ക് തുളച്ചു കയറുന്ന വെടിയുണ്ടയെയാണ്. മാത്തൻ അവിടെ മരിച്ചു വീഴുമ്പോ വെടി കൊണ്ട അതേ ഫീൽ ആയിരുന്നു സിനിമ കണ്ട ഓരോരുത്തർക്കും ഉണ്ടായത് . അത് ഒട്ടും expected ആയിരുന്നില്ല. വെടി കൊണ്ട് വിഴുമ്പോഴും മാത്തന്റെ കണ്ണുകളിൽ അപ്പുവായിരുന്നു. സിനിമയുടെ അവസാന സീനിനിലും അപ്പു പ്രതീക്ഷിക്കുന്നത് മാത്തൻ തിരിച്ചു വരുമെന്ന് തന്നെയാണ്. അവസാനത്തേ അപ്പുവിന്റെ ഡയലോഗും ഭയങ്കര ഫീൽ ആണ്
“സന്തോഷം വരുമ്പോൾ ഞാൻ മാത്തനേ ഓർക്കും.. ഇങ്ങനെ നടക്കുമ്പോ ചെലപ്പോ പെട്ടന്ന് എവിടുന്നോ അവൻ ഓടി വരുന്നത് പോലെ തോന്നും….”
സിനിമ ഇങ്ങനെയൊക്കെ അവസാനിച്ചത് കൊണ്ടായിരിക്കാം ചിലപ്പോ നമ്മളിന്നും ഈ സിനിമ ഇങ്ങനെ ഓർത്തിരിക്കുന്നത്. അവര് സന്തോഷത്തോടെ ഒന്നിച്ചിരുന്നേൽ ഈ ഒരു ഗുമ്മ് ചിലപ്പോ സിനിമയ്ക്ക് കിട്ടുമായിരുന്നില്ല.
2) മിന്നാരം
1994 ൽ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ സംവിധാനത്തിൽ, മോഹൻലാൽ, ശോഭന, തിലകൻ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ സിനിമയാണ് മിന്നാരം. ഈ സിനിമയുടെ സ്റ്റോറി ചെറിയാന്‍ കല്‍പ്പകവാടിയും സ്ക്രിപ്റ്റും dialogues ഉം എഴുതിയിരിക്കുന്നത് സിനിമയുടെ dirctor ആയ പ്രിയദർശനും ആണ്. 1994 ൽ പുറത്തിറങ്ങിയ commercially  കൊറേ പൈസ ഉണ്ടാക്കിയ മിന്നാരം പ്രൊഡ്യൂസ് ചെയ്തത് ആർ മോഹൻ ആണ്. എട്ട് കിടിലൻ പാട്ടുകളുള്ള ഈ സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചത്. എസ്. പി. വെങ്കിടേഷും, lyrics എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയും ആണ്. വേറെ ഒരു പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട് സ്പ്ലെണ്ടര്‍ എന്ന ബൈക്ക് ആദ്യമായി ഉപയോഗിച്ചത് ഈ സിനിമയില്‍ ആയിരുന്നു. 1994 ലെ ഓണത്തിനു മോഹൻ ലാലിന്റെ സിനിമയൊന്നും റീലീസ് ചെയ്യാനുണ്ടായിരുന്നില്ല. എന്നാലും ഗുഡ്നൈറ്റ് മോഹന് കൊടുത്ത ഒരു ഡെയ്റ്റ് പ്രിയനും മോഹന്‍ ലാലിനും അപ്പോൾ വെറുതെ കിടപ്പുണ്ട്. വെറുതെ കിടക്കുന്നു എന്ന് പറയാൻ കാരണം സിനിമ ചെയ്യാനുള്ള കഥയൊന്നും അപ്പോൾ അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് കൊണ്ടാണ്. അങ്ങനെ ഇരിക്കുന്ന സമയത്താണ് മോഹൻ ലാൽ പ്രിയ ദർശനോട് ചോദിക്കുന്നത് “പക്ഷെ സിനിമ ഷൂട്ട്‌ ചെയ്യുന്ന സമയത്ത് എന്നോട് ലൊക്കെഷനിലിരുന്ന് ചെറിയാന്‍ കല്‍പ്പകവാടി ഒരു ഐഡിയ പറഞ്ഞിരുന്നു” അങ്ങനെ മോഹൻ ലാൽ അത് പ്രിയ ദർഷനോട്‌ പറയുകയും അത് പുള്ളിക്ക് ഇഷ്ട്ടമാവുകയും ചെയ്യുന്നു. പിന്നെ അവരൊന്നും നോക്കിയില്ല ആ ഒരു ഐഡിയയും കൊണ്ട് ഊട്ടിയ്ക്ക് വണ്ടി കയറുകയാണ്. അതും ഒരു ഫുൾ ക്രൂവുമായി. അങ്ങനെ ആ സിനിമയുടെ പരിപാടികൾ തുടങ്ങി. എല്ലാം വളരെ പെട്ടന്നായിരുന്നു. അന്നന്നു ഷൂട്ട്‌ ചെയ്യേണ്ട സീനുകൾ അന്ന് ഷൂട്ട്‌ തുടങ്ങുന്നതിന് കുറച്ചു മുമ്പ് സെറ്റിൽ ഇരുന്ന് തന്നെ പ്രിയൻ എഴുതും. പല സീനുകളുടെയും ചില ഡയലോഗുകൾ ഷൂട്ടിംഗ് സമയത്ത് പോലും എഴുതിയിരുന്നില്ല. “ഡബ്ബിംഗ് സമയത്ത് ശരിയാക്കാം..”  എന്നായിരുന്നു അപ്പോൾ പ്രിയന്‍ പറഞ്ഞത്. സിനിമയുടെ പ്രൊഡ്യൂസർക്ക് ഒരു നിർബന്ധം ഉണ്ടായിരുന്നു. അതെന്താണെന്ന് വച്ചാൽ കിലുക്കം സിനിമയിലെ പോലെ നായിക ട്രൈനിൽ നിന്ന് ഇറങ്ങുന്നതായിരിക്കണം നായികയുടെ എൻട്രി. ഓ അത്രേയെ ഒള്ളൂ ശെരിയാക്കാം. അത് അങ്ങനെ തന്നെയാണ് സിനിമയിൽ ഷൂട്ട്‌ ചെയ്തിരിക്കുന്നതും. സത്യത്തിൽ ഒരു തട്ടിക്കൂട്ട് സിനിമയായിരുന്നു  അന്ന് മിന്നാരം..പക്ഷെ,  ആ വർഷത്തേ ഓണത്തിന് ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ തിയേറ്ററിൽ നിന്ന് കിട്ടിയത് മിന്നാരത്തിനായിരുന്നു. എന്നാലും ഒന്ന് ആലോചിച്ചു നോക്കിക്കേ നമ്മളെയൊക്കെ ചിരിപ്പിച്ചു കൊല്ലാനാക്കിയ പപ്പുവിന്റെയും, ജഗതിയുടെയും,  രാജുവിന്‍റെയും ഒക്കെ കോമഡി  സീനുകൾ ഷൂട്ടിംഗ് സെറ്റില്‍ ഇരുന്നു സെക്കന്റുകൾ കൊണ്ട് പ്രിയ ദർശൻ ഉണ്ടാക്കിയതാണെന്ന് പറയുമ്പോ. സമ്മതിക്കണം. അങ്ങനെ ചിരിപ്പിച്ച് സിനിമ അവസാനം നമ്മളെ കരയിപ്പിക്കുന്നുണ്ട്. ബോബിയുടെയും നീനയുടെയും ലൗ സ്റ്റോറി അത് കഴിഞ്ഞുള്ള ലൈഫ് …കുട്ടിയുടെ പിതൃത്വം തെളിക്കുന്ന കോമഡികൾ … അങ്ങനെ ഭയങ്കര രസമുള്ള കൊറേ സംഭവങ്ങളിലൂടെ പോകുമ്പോഴാണ്… നീനയ്ക്കുള്ള അസുഖം ജോജിയും വീട്ടുകാരും ഒക്കെ അറിയുന്നത്.. പക്ഷെ അപ്പോഴേക്കും എല്ലാം ഏറെ ലെറ്റ്‌ ആയിരുന്നു … മരുന്നും കൊണ്ട് ബോബി വന്നപ്പോഴേക്കും നീന നമ്മുടെയൊക്കെ മനസ്സിൽ പൈൻ ഉണ്ടാക്കി മരിച്ചു പോയിരുന്നു
“ഇതൾ മാഞ്ഞോരോർമ്മയെല്ലാം ഒരു മഞ്ഞു തുള്ളിപോൽ അറിയതാലിഞ്ഞു പോയി”
മിന്നാരത്തിൽ ശോഭന മരിക്കാതിരുന്നെങ്കിലോ? എന്ന് ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും. മരിച്ചിരുന്നില്ല എങ്കിൽ സിനിമയിലെ നായികയും നായകനും അവസാനം ഒന്നിച്ചേനെ…
3) ആയാളും ഞാനും തമ്മിൽ
ബോബി സഞ്ജയയുടെ തിരകഥയിൽ ലാൽ ജോസ് പ്രിത്വി രാജിനെ നായകനാക്കി 2012 ൽ സംവിധാനം ചെയ്ത സിനിമയാണ് ആയാളും ഞാനും തമ്മിൽ. നിരാശ കാമുകി കാമുകമാരുടെ ദേശിയ ഗാനമായ “അഴലിന്റെ ആഴങ്ങളിൽ” എന്ന പാട്ടും ഈ സിനിമയിലൂടെയാണ് നമുക്ക് മുന്നിലെത്തിയത് . ലാൽ ജോസ് സിനിമകളിൽ സാധരണ എപ്പോഴും മ്യൂസിക് ചെയ്യാനുള്ളത് വിദ്യാസാഗർ ആണ്. അവർ ചേർന്നപ്പോഴൊക്കെ നല്ല കിടിലൻ മെലഡീസ് നമുക്ക് കിട്ടിയിട്ടും ഉണ്ട്. അയാളും ഞാനും തമ്മിൽ സിനിമയുടെ പോസ്റ്റർ വന്നപ്പോ അതുകൊണ്ട് തന്നെ പലരും ലാൽ ജോസ് എന്തിനാവും ഇപ്പോ ഔസേപ്പച്ചനെ കൊണ്ട് വന്നതെന്ന് ആലോചിച്ചിട്ടുണ്ടാവും.  “അഴലിന്റെ ആഴങ്ങളിൽ” കേട്ടപ്പോ മനസ്സിലായി അത് എന്തിനായിരുന്നു എന്ന്.
പ്രിത്വി രാജിന്റെ രവി തരകന്റെ ലൈഫിലൂടെയുള്ള ഒരു ട്രാവലിംഗ് ആണ് സിനിമ.രവി തരകന്റെ ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് എന്ന് പറയുന്നത് അത് ഡോ. സാമുവൽ രവിയ്ക്ക് വേണ്ടി കള്ളം പറഞ്ഞ സംഭവമാണ്. അത് ഭയങ്കരമായാണ് രവിയുടെ ലൈഫിനെ മാറ്റി മറിച്ചത്. കിടിലൻ ലൗ സ്റ്റോറി ആണ് സിനിമ പറയുന്നത് എങ്കിലും സിനിമയിലെ രവി തരകന്റെ പ്രൈമറി ഐഡിന്റിറ്റി എന്ന് പറയുന്നത് ഒരു നല്ല കാമുകനാകുക എന്നതല്ല. അത് നല്ല ഡോക്ടർ ആകുക എന്നതാണ്.  അയാളങ്ങനെ വെറുമൊരു ഉഴപ്പനായിരുന്നിടത്ത് നിന്ന് നല്ലൊരു ഡോക്ടർ ആയത് ഡോക്ടർ സാമുവൽ സ്വന്തം റെപ്യൂട്ടെഷൻ പണയം വെച്ച് കൊണ്ട് രവിക്ക് വേണ്ടി കള്ളം പറഞ്ഞതിന് ശേഷമാണ്. അതുകൊണ്ട് തന്നെ സിനിമയിലെ അയാളും ഞാനും തമ്മിൽ എന്നത് ഡോക്ടർ രവി തരകനും ഡോക്ടർ സാമൂവലും തമ്മിലുള്ള ബന്ധമാണ്. ഓരോ മനുഷ്യനും നമ്മളെ തന്നെ കാണാനും, അറിയാനും, സ്‌നേഹിയ്ക്കാനും ഒക്കെ തുടങ്ങുന്നത് പലപ്പോഴും വേറെ ഒരാളിലൂടെയാവും. സിനിമയിലെ ആ വേറൊരാളാണ് ഡോക്ടർ സാമൂവൽ.  രവിതരകന്റെ ലൈഫിൽ ഓരോ സമയത്തും ഓരോ ആളുകൾ കടന്നു വരുന്നുണ്ട്. അങ്ങനെ വന്നൊരാളാണ് സൈനു. സൈനു രവിക്ക് എത്രമാത്രം important ആണെന്ന് നമുക്ക് സിനിമ കാണുമ്പോ തന്നെ മനസ്സിലാകുന്നുണ്ടല്ലോ.. പക്ഷെ അവർക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല. സിനിമ കൊണ്ട് നിർത്തുന്നത് ഒരു ഫീൽ ഗുഡ് മൊമെന്റിൽ തന്നെയാണ്. എന്റെ കഥ ഇവടെ തുടങ്ങുന്നതെയൊള്ളൂ എന്ന് രവി പറഞ്ഞ് കൊണ്ട് വളരെ പ്രതീക്ഷയോടെയാണ് സിനിമ അവസാനിക്കുന്നത്. എന്നാലും സൈനു കൂടെ രവിയുടെ ലൈഫിൽ ഉണ്ടായിരുന്നെങ്കിലെന്ന് സിനിമ കണ്ട പലരും അപ്പോൾ ഒരു പോലെ ആഗ്രഹിച്ചു കാണണം.
4) കിസ്മത്ത്
Shanavas K Bavakutty തിരകഥയെഴുതി shane nigaത്തിനെ നായകനാക്കി  2016 ൽ പുള്ളി തന്നെ സംവിധാനം ചെയ്ത സിനിമയാണ് കിസ്മത്ത്. കിസ്മത്ത് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം വരുന്നത് വിധി എന്നാണ്. രണ്ട് മതത്തിൽ പെട്ട രണ്ട് പേരുടെ love story ആണ് സിനിമ പറയുന്നത്. സിനിമയുടെ ട്രൈലെർ വന്ന സമയത്ത് തന്നെ അതിലെ ഈ ഒരു ഡയലോഗ് ഭയങ്കര ഹിറ്റ്‌ ആയിരുന്നു.
“ഓൾടെ ജാതി ഓളുടെ കൊഴപ്പാണോ?
ഞാനീ ജാതിയിലായത് എന്റെ ഗുണമാണോ…?”
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പൊന്നാനിയിൽ  ശെരിക്കും നടന്ന ഒരു സംഭവവത്തെ ബേസ് ചെയ്താണ് ഷാനവാസ് കെ ബാവക്കുട്ടി ഈ സിനിമ എടുത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഒരു മുസ്ലിം ഫാമിലിയിൽ നിന്ന് വന്ന  ഇർഫാന്റെയും ഒരു ദരിദ്ര ദലിത് ഫാമിലിയിൽ നിന്ന് വന്ന അനിതയുടെയും love story വെറുമൊരു പൈങ്കിളിക്കഥയല്ല. Love story എന്നതിന് അപ്പുറത്തേക്ക് പ്രണയിക്കുന്ന രണ്ട് പേരുടെ decision ആണ് സിനിമ. അതൊരു പൊളിറ്റിക്കൽ സിനിമ കൂടിയാണ്.
ഈ സിനിമ ഒരു വർഷത്തോളം പെട്ടിയിലിരുന്നിട്ടുണ്ട്. Rajeev ravi ആണ് സിനിമ പ്രൊഡ്യൂസ് ചെയ്തത് എങ്കിലും സിനിമ റിലീസ് ചെയ്യാൻ നോക്കിയപ്പോൾ വിതരണക്കാർ പലതരം പ്രശ്നങ്ങൾ പറഞ്ഞു. അതിൽ മെയിൻ പ്രശ്നം സ്റ്റാർ വാല്യൂ ഉള്ള ആർടിസ്റ്റുകൾ സിനിമയിൽ ഇല്ല എന്നുള്ളത് കൊണ്ടാണ്. സോ അന്ന് വിതരണം ചെയ്യാൻ ആരും മുന്നോട്ട് വന്നില്ല. അങ്ങനെ രാജീവ് രവി തന്നെയാണ് ലാൽ ജോസിനോട്‌ സിനിമയെ പറ്റി പറയുന്നത്. എൽ ജെ ഫിലിംസിന്റെ ഈ വർഷത്തെ ഷെഡ്യൂൾ complete സെറ്റ് ആയതാണെന്ന് സിനിമ കാണുന്നതിനു മുന്നേ തന്നെ ലാൽ ജോസ് രാജീവ്‌ രാവിയോട് പറഞ്ഞിരുന്നു. പക്ഷെ സിനിമ കണ്ടതും ലാൽ ജോസ് സിനിമ വിതരണം ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് സിനിമ തിയേറ്ററിലേക്ക് എത്തിയത്. ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയാണ് അനിതയും ഇർഫാനും. പക്ഷെ പോലീസ് അവരെ സ്വീകരിക്കുന്നത് മറ്റൊരു രീതിയിലാണ്. അതോടെ അവർക്കവിടെ നേരിടെണ്ടി വരുന്നത് തീർത്തും അസാധാരണമായ കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ റിയൽ ലൈഫിലും സിനിമയിലും അവർക്ക് ഒന്നിക്കാൻ പറ്റാതെ പോകുന്നു .
5)വന്ദനം
വി ആർ ഗോപലകൃഷ്ണന്റെ സ്ക്രിപ്റ്റിൽ മോഹൻ ലാലിനെ നായകനാക്കി പ്രിയ ദർശൻ 1989 ൽ സംവിധാനം ചെയ്ത സിനിമയാണ് വന്ദനം. മോഹൻലാലിനെ കൂടാതെ മുകേഷ്, ഗിരിജ ഷെറ്റാർ, നെടുമുടി വേണു തുടങ്ങിയവർ ശ്രദ്ധേയമായ വേഷങ്ങളിൽ സിനിമയിലെത്തുന്നുണ്ട്. ഫെർണാണ്ടസ് എന്ന ജയിൽ ചാടിയ പ്രതിയെ trace ചെയ്ത് അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിട്ട് ബാംഗ്ലൂരുള്ള അയാളുടെ മകൾ താമസിക്കുന്ന വീടിനടുത്ത് താമസമാക്കുകയാണ് രണ്ട് policകാർ. അങ്ങനെ ഭയങ്കര കോമഡി ആയി പോകുമ്പോ അതിലൊരാൾ  ഫെർണാണ്ടസിന്റെ മകളുമായി പ്രേമത്തിലാകുന്നതും പിന്നീട് അതെ തുടർന്നുണ്ടാവുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമയിൽ പറയുന്നത്. ഭയങ്കര രസമായിട്ടാണ് ഈ പരിപാടികളൊക്കെ നടക്കുന്നത്.
വന്ദനം നമ്മളെയൊക്കെ ഒരുപാട് ഒരുപാട് ചിരിപ്പിച്ച സിനിമയാണ് .പക്ഷേ സിനിമയുടെ ക്ലൈമാക്സിൽ പരസ്പരം കണ്ടുമുട്ടാതെ പിരിയുന്ന ഗാഥയും ഉണ്ണിയും നമ്മളെ വല്ലാതെ സങ്കടത്തിലാക്കുന്നു. സിനിമ എപ്പോ കണ്ടാലും നമ്മൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്.
ഉണ്ണി ആ ഫോണ്‍ ഒന്ന് എടുത്തിരുന്നങ്കിലെന്ന്, വീട്ടിന്റെ ആ താക്കോല്‍ വലിച്ചെറിയാതെയിരുന്നെങ്കിൽ എന്ന് , ഉണ്ണി ഗാഥയുടെ ഫോണിനു വേണ്ടി കാത്തിരിക്കുമ്പോൾ ഗാഥ പോകുന്ന STD ബൂത്തിൽ ഒന്നിലെങ്കിലും തിരക്ക് കുറവായിരുന്നുവെങ്കിൽ എന്ന്….. അങ്ങനെയൊക്കെ പോകുന്നു നമ്മുടെ ആഹ്രഹങ്ങൾ. അതിൽ ഏതെങ്കിലും ഒന്ന് നടന്നിരുന്നു എങ്കിൽ ഒരു പക്ഷെ അവര്‍ അവസാനം ഒന്നിച്ചേനെ. ഉണ്ണിയും ഗാഥയും ഒന്ന് ഒരുമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി ഈ സിനിമ കണ്ട ആരും തന്നെ ഉണ്ടാകില്ല. ഇപ്പോഴും ഇടയ്ക്കൊക്കെ സോഷ്യൽ മീഡിയയിൽ വരാറുള്ള ചർച്ചയാണ് വന്ദനത്തിലെ  പിരിയുന്ന ക്ലൈമാക്സ്. മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ, ഉണ്ടാവാത്ത ക്ലൈമാക്സ് എന്ന് പറയുന്ന ചർച്ചകൾ. അതിങ്ങനെ നടന്നുകൊണ്ടെ ഇരിക്കും.
6) എന്ന് നിന്റെ മൊയ്‌ദീൻ
R s vimal തിരകഥയും സംവിധാനവും ചെയ്ത് പ്രിത്വി രാജിനെ നായകനാക്കി 2015 ൽ സംവിധാനം ചെയ്ത സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ. മലയാള സിനിമയിലെ തന്നെ നല്ലൊരു love story ആണ് സിനിമയിലേത്. പ്രണയിനികൾ ഒന്നിക്കാതെ പോയ മറ്റൊരു ലൗ സ്റ്റോറി കൂടിയാണിത്. ശെരിക്കും നടന്നൊരു സംഭവത്തെ അതിന്റെ quality നഷ്ടപ്പെടാതെ ഭയങ്കര രസമായി എടുത്തു വച്ച, നൈസ് ആയി കഥ പറയാനും അതിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാനും സംവിധായകനു കഴിഞ്ഞ സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ .  സിനിമയിലെ ഓരോ ഷോട്ടും നൈസ് ആക്കാൻ സംവിധായകനും ക്യമാറമാനും പുലർത്തിയ സൂക്ഷമതയെ എടുത്തു പറയേണ്ട ഒന്നാണ്. മലബാറില്‍ മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി പി ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ ആയ മൊയ്തീനും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകളായ കാഞ്ചനമാലയും തമ്മിലുണ്ടായ പ്രണയമാണ് സിനിമയിലൂടെ പറയുന്നത്. ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന പേരില്‍ ഈ ലൗ സ്റ്റോറി വിമല്‍ 2006 ൽ ഡോക്യുമെന്ററിയാക്കിയിരുന്നു. പിന്നീടത് സിനിമയായി വന്നതോടെ കൂടുതൽ ആളുകളിലേക്ക് എത്തി. സിനിമ കാണുന്നവർക്കൊക്കെ ചിലപ്പോൾ മറ്റൊരു മൊയ്ദീൻ ആകാനും മറ്റൊരു കഞ്ചാനമാലയാകാനുമൊക്കെ ചിലപ്പോൾ തോന്നിയെക്കാം. കാരണം അവര് തമ്മിലുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലല്ലോ .
സിനിമയിൽ അവർ കുറെ കാലത്തിനു ശേഷം വീണ്ടും കാണുന്നൊരു സീനുണ്ട്.
“എനിക്കെന്തെങ്കിലും മാറ്റമുണ്ടോ “
എന്നായിരുന്നു വർഷങ്ങൾക്ക് ശേഷം തന്റെ കാമുകി കാഞ്ചനയെ കണ്ടപ്പോൾ മൊയ്തീൻ ഇരുവഴിഞ്ഞിപ്പുഴയെ സാക്ഷിയാക്കി കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചത്.
പറയുമ്പോ ഭയങ്കര സിംപിൾ ആയി തോന്നുമെങ്കിലും ആ സീൻ എടുത്തു വച്ചിരിക്കുന്നത് ഭയങ്കര രസമായാണ്. പ്രണയത്തിന്റെ ഉഗ്ര ആവിഷ്ക്കാരം എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന തരത്തിലുള്ള ഒന്ന്. അത് പോലെ മറ്റൊരു സീനാണ് ഭയങ്കര പ്രേമത്തോടെ കാഞ്ചനമാലയുടെ കാലടി പതിഞ്ഞ മണ്ണു വാരിയെടുക്കുന്ന മൊയ്തീന്റെ ഷോട്ട്. ഭയങ്കര ഫീൽ ആയിരുന്നു ആ സീനൊക്കെ തന്നത് . അതിൽ നിന്ന് മനസ്സിലാക്കാം അവർ തമ്മിലുള്ള പ്രേമത്തിന്റെ ഡെപ്ത്. മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം വെറുമൊരു ലൗ സ്റ്റോറി എന്നതിന് അപ്പുറത്തേക്ക് അത് ഒരു സാമൂഹിക ചുറ്റുപാടുകളുടെ നേർക്കാഴ്ച കൂടിയായിരുന്നു.
സിനിമയുടെ ക്ലൈമാക്സ്  മൊയ്തീനും കാഞ്ച മാലയും ഒരുമിക്കുന്ന പോലെ മാറ്റിയെഴുതാൻ പറ്റിയിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. സിനിമയിൽ ഇല്ലെങ്കിലും റിയൽ ലൈഫിലെങ്കിലും അവർ ഒന്നിച്ചിരുന്നെങ്കിലോ…. വിധി അത് വല്ലാത്തൊരു സാധനം തന്നെ.
7) താളവട്ടം
മോഹൻ ലാലിനെ നായകനാക്കി പ്രിയദർശൻ 1986 ൽ തിരകഥയും സംവിധാനവും ചെയ്ത സിനിമയാണ് താളവട്ടം. മലയാളത്തിൽ ഇറങ്ങിയ താളവട്ടവും 1975 ൽ ഹോളിവുഡിൽ ഇറങ്ങിയിരുന്ന One flew over the cuckoo’s nest ഉം ഒരേ കഥ തന്നെയാണ് പറയുന്നത് . അത് ഒരേ കഥ തന്നെ ആവാനുള്ള കാരണം ഈ രണ്ട് സിനിമകളും ഒരേ നോവലിനെ ബേസ് ചെയ്തു കൊണ്ട് വന്ന സിനിമയാണ് എന്നുള്ളതാണ് . One flew over the cuckoo’s nest  എന്ന സിനിമ completely ആ നോവലിനെ ബേസ് ചെയ്ത് വന്നതും എന്നാൽ മലയാളത്തിലേക്ക് വന്നപ്പോൾ അത് നോവലിന്റെ ബേസിക് തീം മാത്രമെടുത്തും വന്നതാണ്. തൻ്റെ കൺമുന്നിൽ വെച്ച് താൻ ഭയങ്കരമായി ഇഷ്ട്ടപെട്ടിരുന്ന കാമുകി മരിച്ചു പോകുന്നു.അത് കണ്ട് മാനസിക നില തെറ്റിപോകുന്ന ഒരാളാണ് വിനോദ്. അയാൾ completely പഴയ കാര്യങ്ങളൊക്കെ മറന്നു പോകുന്നു. തുടർന്ന് അയാൾ ചികിത്സയ്ക്ക് വേണ്ടി ഒരു mental hospital ൽ എത്തുന്നു. അവിടെ വച്ച് തന്നെ ചികിത്സിക്കുന്ന ഡോക്ടറോട് വിനോദിന് ഇഷ്ട്ടം തോന്നുന്നു. എന്നിട്ടെന്താ ആ ഇഷ്ട്ടം അയാളുടെ ജീവൻ തന്നെ എടുക്കുന്നു. ഇതാണ് സിംപിൾ ആയി പറഞ്ഞാൽ സിനിമയുടെ കഥ. കേൾക്കുമ്പോ ഭയങ്കര സീരിയസ് ആയി തോന്നും എങ്കിലും അവസാനം ട്രേഡജഡി ആകുന്നത് വരെ സിനിമ ഭയങ്കര കോമഡിയാണ്. രോഗികളും ആശുപത്രിയും നമ്മളെ ഇത്രയും ചിരിപ്പിച്ച മറ്റൊരു സിനിമയുണ്ടോ എന്ന് സംശയമാണ്.
ഇതിലെ രസമെന്താണെന്ന് വച്ചാൽ ആദ്യം പ്രേമം നഷ്ട്ടപെട്ട ആളാണല്ലോ വിനോദ്.
 സോ രണ്ടാമാത്തെ പ്രേമം എന്തായാലും സെറ്റ് ആകും എന്ന പ്രതീക്ഷയിലാണ് നമ്മളൊക്കെ സിനിമ കണ്ടത്. പക്ഷെ നടന്നത് വിചാരിച്ചതിലും അപ്പുറമാണ്. അവസാനം അവർ ഒന്നിക്കുന്നില്ല എന്ന് മാത്രമല്ല സിനിമ ഇത്രയും കോമഡിയായി പറഞ്ഞ സിനിമ കാണുമ്പോ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന രീതിയിൽ നായകൻ മരിക്കുകയും കൂടി ചെയ്യുകയാണ് അവിടെ. മരിക്കുക എന്ന് പറയുന്നതിനെക്കാളും കൊല്ലുക എന്ന് വേണം പറയാൻ.
8) ചിത്രം
പ്രിയദർശൻ മോഹൻ ലാലിനെ നായകനാക്കി 1988 ൽ തിരകഥയും സംവിധാനവും ചെയ്ത സിനിമയാണ് ചിത്രം. മലയാളത്തിൽ ആദ്യമായി ഒരു വർഷത്തോളം തിയേറ്ററിൽ ഓടിയ മോഹൻ ലാൽ സിനിമ എന്ന പ്രത്യേകത കൂടിയുള്ളൊരു സിനിമയാണ് ചിത്രം. ചിത്രത്തിലെ ക്ലൈമാക്സ്‌ സീനുകൾ മലയാളികൾ ഒരിക്കലും മറക്കില്ല. ചത്താലും മറക്കില്ല. സിനിമയുടെ climax ഒട്ടും ഹാപ്പി ആയിരുന്നില്ല എങ്കിലും അത് പെട്ടെന്ന് സംഭവിച്ചത് അല്ലാത്തത് കൊണ്ടും വളരെ സമയം എടുത്ത് വിഷ്ണുവിന്റെ മരണം പറയാതെ പറയുന്നത് കൊണ്ടും അത് കാണുന്നവരിൽ വലിയ ഷോക്ക് ഉണ്ടാക്കിയില്ല. പക്ഷെ സിനിമ കണ്ട ഓരോരുത്തരും വിഷ്ണുവിന്റെ അവസ്ഥയിൽ നിരാശരായി കൊണ്ട് തന്നെയാണ് സിനിമ കണ്ട് അവസാനിപ്പിച്ചത് . സിനിമ തിയേറ്ററിലും വൻവിജയമായിരുന്നു. അവരൊന്ന് ഒന്നിച്ചിരുന്നുവെങ്കിൽ എത്ര നന്നായെനെ എന്ന് സിനിമ കണ്ട ഓരോരുത്തരും ഒരുപോലെ പറഞ്ഞു. പക്ഷെ അവരൊന്നിച്ചില്ല. സിനിമയുടെ അവസാനം നായികയെ ഒറ്റയ്ക്കാക്കി കൊണ്ട് നായകൻ ജീപ്പിൽ പോകുന്ന കാഴ്ച്ച അത് അർക്കാണ് മറക്കാൻ പറ്റുക.
9) ലൂക്ക
Arun Bose ഉം Mridul George ഒരുമിച്ച് സ്ക്രിപ്റ്റ് എഴുതി അരുൺ ബോസ് ടോവിനോയെ നായകനാക്കി കൊണ്ട് 2019 ൽ സംവിധാനം ചെയ്ത സിനിമയാണ് ലൂക്ക. ചെറുതായിരുന്ന സമയത്ത് അച്ഛനെ പോലെ കണ്ടിരുന്ന ഒരാളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ , അതിൽ നിന്നും ഉണ്ടായ ഭീകരമായ ട്രോമകൾ ഒക്കെയുള്ള നായിക. ഇതൊക്കെ ഒന്ന് തുറന്നു പറയാനോ കൂടെ നിൽക്കാനോ  പോലും ആരുമില്ലാത്ത ഒരുപാട് ഇൻസെക്യൂരിറ്റികൾ ഉള്ള ആളാണ് നിഹാരിക . അതേ സമയം തന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കു കൃത്യമായ ന്യായികരണമുള്ള പെട്ടെന്ന് തന്നെ മറ്റുള്ളവരോട് ദേഷ്യം വരുന്ന അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുന്നതുമായ ആര്ടിസ്റ്റായ ലൂക്ക. ഒരു പോയിന്റിൽ വച്ച് ഇവര് കണ്ടു മുട്ടുന്നു. പ്രേമത്തിലാകുന്നു. ഇവര് ഒടുക്കം ഒന്നിക്കുന്നില്ല എന്ന് മാത്രമല്ല അവര് അവസാനം ഒന്നിച്ചു മരിച്ചു പോവുകയും കൂടെ ചെയ്യുന്നു. ഇതിന് പുറമെ സിനിമയിൽ മറ്റൊരു ലൗ സ്റ്റോറി കൂടെ പറയുന്നുണ്ട്. ഇൻസ്‌പെക്ടർ അക്ബറിന്റെ ലൗ സ്റ്റോറി. എന്തിനാണ് തന്റെ കാമുകി തന്നെ ഇട്ടിട്ട് പോയതെന്ന കാരണം പോലും അയാൾക്കറിയില്ല. ആ ഒരു പൈനും കൊണ്ട് നടക്കുന്ന ആളാണ് ഇൻസ്‌പെക്ടർ അക്ബർ.  പുള്ളിടെ ആദ്യ പ്രണയയും സിനിമയിൽ സെറ്റ് ആകാതെയാണ് പോകുന്നത്.
10) സീത റാം
Hanu Raghavapudi ഉം Raj Kumar Kandamudi സ്ക്രിപ്റ്റ് എഴുതി ദുൽഖർ സൽമാനെ നായകനാക്കി Hanu Raghavapudi 2022 ൽ സംവിധാനം ചെയ്ത സിനിമയാണ് സീത റാം.
അനാഥനായ റാമിനെ റേഡിയോയിലൂടെയാണ് ഇന്ത്യക്കാർ മൊത്തത്തിൽ അറിയുന്നത്. അതിന് ശേഷം പിന്നീട് ചേട്ടൻ ആയും അനിയൻ ആയും മാമൻ ആയും കാമുകൻ ആയുമൊക്കെ റാമിന് ഒരുപാട് ഒരുപാട് കത്തുകൾ വരുകയാണ്. അതിൽ ഭാര്യയായി ഒരാൾ എഴുതുന്ന ഒരു കത്തും ആ കത്തിലൂടെ ഉള്ള യാത്രയും അതിലൂടെയുള്ള റാമിന്റെയും സീതയുടെയും പ്രണയവുമാണ് സിനിമയിലൂടെ സംവിധായകൻ പറയുന്നത്. ഒരുപാട് ക്‌ളീഷേകൾ സിനിമയിലുണ്ട് എങ്കിലും അതൊക്കെ മികച്ച അവതരണത്തിലൂടെ സംവിധായകൻ മറികടക്കുകയും നല്ല രസത്തോടെ ചെയ്യുകയും ചെയ്തിട്ടുണ്ട് . സിനിമയുടെ മെയിൻ highlight അത് സീതയുടെയും റാമിന്റെയും പ്രേമം തന്നെയാണ്. ഒടുക്കം വരെയും അവർ അവസാനം ഒന്നിക്കും എന്ന് തോന്നിപ്പിച്ച് കൊണ്ടാണ് കഥ പറഞ്ഞ് പോകുന്നുന്നത്. അവസാന സീനിലെങ്കിലും സിനിമ അവസാനിക്കുക ആ ഒരു രീതിയിലാകുമെന്ന് സിനിമ കണ്ട ഓരോരുത്തരും പ്രതീക്ഷിച്ചിരിക്കാം. പക്ഷെ അതുണ്ടായില്ല.

Related Articles

Stay Connected

1,378,511FansLike
640,000FollowersFollow
1,650,000SubscribersSubscribe

Latest Posts

MOST POPULAR