Kabooliwala To Chitram: 11 Malayalam Movies That Made Audience Cry
Contributed By: Subin
എപ്പോഴും പറയുന്നത് പോലെ തന്നെ ഓരോരുത്തർക്കും സിനിമ
കാണുന്നതിന് ഓരോരോ കാരണങ്ങളാണ് ഉണ്ടാവുക. പക്ഷെ ഒരിക്കൽ കണ്ട
സിനിമ അത് വീണ്ടും കാണാതിരിക്കണമെങ്കിൽ അതിന് വളരെ കുറച്ചു
കാരണങ്ങളെ ആവിശ്യമായൊള്ളൂ. അതിലൊന്ന് ഒരു ഭയങ്കര മോശം
സിനിമയാണ് കാണുന്നതെങ്കിൽ പിന്നെ ആ വഴിക്ക് പോകേണ്ടേ
കാര്യമില്ലല്ലോ. ഭയങ്കര നല്ല സിനിമയായിട്ടും രണ്ടാമതൊന്നു കൂടി ആ
സിനിമ കാണാൻ പറ്റാതെ വരുന്നതിന്റെ ഒരേയൊരു കാരണം ആ
സിനിമയിലെ ചില സീനുകൾ മനസ്സിൽ ഉണ്ടാക്കുന്ന വിങ്ങലുകളാണ് .
ഇഷ്ട്ടപെട്ട സിനിമ ആയിട്ട് പോലും അത് ഒന്നൂടെ എടുത്ത് കാണാൻ
പറ്റാത്ത അവസ്ഥയാണ് അവസ്ഥ. ഒരിക്കൽ കൂടി കാണാൻ പാറ്റാത്ത വിധം
നമ്മളെ പൊട്ടികരയിപ്പിച്ച ചില മലയാളം സിനിമകളെ പറ്റിയാണ്
ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് .
1)ആകാശ ദൂത് (1993)
വെറുതെ ഒരു രസത്തിന് ഏതെങ്കിലും ഒരു മലയാളിയോട് പോയിട്ട്
ചോദിക്കുക ഏത് സിനിമ കണ്ടിട്ടാണ് നീ ഏറ്റവും കൂടുതൽ
കരഞ്ഞിട്ടുള്ളതെന്ന്? അങ്ങനെ ചോദിച്ചു നോക്കിയാൽ ഏറെക്കുറെ
എല്ലാവരും അല്ലെങ്കിൽ ഒരു 75% ആളുകളും പറയാൻ സാധ്യതയുള്ളൊരു
സിനിമയാണ് ആകാശ ദൂത്. 1993 ൽ ഡെന്നിസ് ജോസഫിന്റെ തിരകഥയിൽ
സിബി മലയിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ്
ആകാശ ദൂത്. സിനിമ ഇറങ്ങിയ ആദ്യത്തെ ദിവസങ്ങളിലൊന്നും
തിയേറ്ററിൽ സിനിമ കാണാൻ ആളുണ്ടായിരുന്നില്ല. അങ്ങനെ സിനിമയ്ക്ക്
ആളെ കയറ്റാൻ എന്ത് ചെയ്യുമെന്ന ആലോചനയ്ക്ക് ഒടുവിലാണ്
സിനിമയുടെ അണിയറ പ്രവർത്തകർ ആ കാര്യം തീരുമാനിച്ചത്. സിനിമ
കണ്ടിറങ്ങുന്നവർക്കൊക്കെ കണ്ണീര് തുടയ്ക്കാൻ ഓരോ തൂവാല അങ്ങ്
കൊടുക്കാം. ആ സംഭവം ഭയങ്കര ക്ലിക്ക് ആയി. അത് മൌത്ത്
പബ്ലിസിറ്റിയിലൂടെ എല്ലാവരിലുമെത്തുകയും ആളുകൾ സിനിമ കാണാൻ
വരുകയും സിനിമ കണ്ട് കണ്ണീരു തുടയ്ക്കുകയും ചെയ്തു. അങ്ങനെ
കരയാൻ കാരണങ്ങൾ ഒരുപാട് ആണ്. കുട്ടികളെ കണ്ട് കൊതി തീരുന്നതിന്
മുന്നേ തന്നെ മരിക്കേണ്ടി വന്ന ആനിയുടെ ലൈഫിനെ കുറിച്ചോർത്ത്,
സ്വന്തം അമ്മയെ നഷ്ട്ടപെട്ട നാല് കുട്ടികളെ ഓർത്ത് അന്ന് തിയേറ്ററിൽ
ഇരുന്ന് എല്ലാവരും ഒരുപോലെ കരഞ്ഞു. ചിലരൊക്കെ ഇതൊക്കെ കണ്ടിട്ടും
കരയാതെ പിടിച്ചിരുന്നു. പക്ഷെ അവസാനം റോണിയുടെ സീനുകളിലേക്ക്
സിനിമ നീങ്ങിയപ്പോൾ കരയാതെ പിടിച്ചിരുന്നവർ പോലും അവിടെ
കരഞ്ഞു പോയി. അവസാനം തനിക്ക് വേണ്ടപ്പെട്ടവരൊക്കെ തന്നെ വിട്ടു
പോകുമ്പോ പള്ളിയുടെ മുന്നിൽക്കൂടി അവൻ നടക്കുന്ന ഒരു സീനുണ്ട്. ആ
ഒരു നടത്തവും അപ്പോൾ അവിടെ സെറ്റ് ചെയ്ത ക്യാമറയുടെ
പൊസിഷനും, കൂടെ വന്ന ബിജി എമ്മിം കൂടി ആകുമ്പോൾ ആരായാലും
ഒന്ന് കരഞ്ഞു പോകും.. അതിനി എത്ര കല്ലായിട്ട് ഇരിക്കുന്ന ആളായാലും
ശരി. തിയേറ്ററിൽ കൂട്ടക്കരച്ചിലുണ്ടാക്കിയ പടങ്ങളുടെ ലിസ്റ്റ് എടുത്താൽ
അതുകൊണ്ടൊക്കെ മുന്നിൽ തന്നെയാണ് ആകാശ ദൂതിന്റെ സ്ഥാനം.
2) കാബൂളിവാല (1994)
Siddique Lal തിരകഥയിൽ അവര് തന്നെ 1994 ൽ സംവിധാനം ചെയ്ത
സിനിമയാണ് കാബൂളിവാല. ഈ സിനിമ കരയിപ്പിച്ചതിനും കയ്യും കണക്കും
ഇല്ല. സിനിമ ഇറങ്ങിയിട്ടിപ്പോ വർഷങ്ങൾ ഒരുപാടായി. നമ്മളൊക്കെ അത്
കണ്ടിട്ടും കുറെ കാലമായി. എന്നാലും കാബൂളി വാല ഒന്നുടെ കാണാൻ
പറഞ്ഞാൽ അതിനുള്ള മനക്കട്ടി എത്ര പേർക്കുണ്ടാവും എന്നറിയില്ല.
ചന്ദ്രികയെയും കനകമ്മയെയും
കാണാൻ വേണ്ടിട്ട് വീട്ടിലേക്ക് കന്നാസും കടലാസും പോവുകയാണ്. ഭയങ്കര
സന്തോഷത്തിലാണ് അവര് ചെല്ലുന്നത്. പക്ഷെ ആ സന്തോഷം ഉമ്മറത്തു
വച്ചിട്ടുള്ള ഫോട്ടോകൾ കാണുന്നത് വരെയെ ഉണ്ടായിരുന്നൊള്ളൂ. ആ
ഫോട്ടോ കാണിച്ചിട്ട് ക്യാമറ നേരെ പാൻ ചെയ്യുന്നത് കന്നാസിന്റെയും
കടലാസിന്റെയും മുഖത്തേക്കാണ്. പെട്ടന്ന് അവരുടെ മുഖത്ത് വരുന്ന
മാറ്റം. അത് കാണുമ്പോ നമ്മളും അവരുടെ മാനസികാവസ്ഥയിലൂടെ ഒന്ന്
കടന്ന് പോകും. നായകനിലും നായികയിലും മാത്രം ഒതുങ്ങാതെ ഒരു
സിനിമ സൂപ്പർ ഹിറ്റ് ആവുന്നതിൽ സഹതാരങ്ങൾ എത്രത്തോളം important
ആണെന്ന് നമുക്ക് മനസ്സിലാക്കി തരുന്ന സിനിമ കൂടിയാണ് കന്നാസും
കടലാസും കാബൂളി വാലയും . ഭയങ്കര രസമായി കൊറേയൊക്കെ
ചിരിച്ചിപ്പ് സിനിമ പിന്നെയും മുന്നോട്ട് പോയി. ഒടുക്കം climax ആയപ്പോ
ഇങ്ങനെ കരയിപ്പിക്കാനാണോ ഇങ്ങനെയൊക്കെ ചിരിപ്പിച്ചതെന്ന്
തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു സിനിമ കൊണ്ട് പോയി നിർത്തിയത്.
ഈ സിനിമയുടെ അവസാനം കണ്ട് കരയാത്തവരുണ്ടോ എന്ന്
എനിക്കറിയില്ല. ഉണ്ടെങ്കിൽ നിങ്ങളെ സമ്മതിക്കണം.
"എല്ലാവരടേം മുന്നില് അണിയിച്ചൊരുക്കി നിർത്തിയി ഈ ചെക്കനും
പെണ്ണിനും ഞങ്ങളേ ഉണ്ടായിരുന്നുള്ളൂ, ഈ ചവറു പെറുക്കികളേ
ഉണ്ടായിരുന്നുള്ളൂ. അതൊന്നും ആരും മറക്കരുത്…."
അപ്പഴും ചിലരൊക്കെ കരയാതെ പിടിച്ചു നിന്നും. അതും കഴിഞ്ഞ് ആ
ബ്യൂഗിൾ വലിച്ചെറിയുമ്പൊ, അതെടുത്ത് അവര് ചാക്കിലേക്കിടുന്നുണ്ട്.
എന്നിട്ട് ജഗതിയുടെ ഒരു തിരിഞ്ഞ് നടത്തവും .. അപ്പോഴവിടെ പാടുന്ന
"പാൽ നിലാവിനും ഒരു നൊമ്പരം"
ഏത് മസ്സില് പിടിച്ചിരുന്നവനും അവിടെ കരഞ്ഞു പോകും .
3) ചിത്രം (1998)
പ്രിയദർഷന്റെ തിരകഥയിൽ പ്രിയദർശൻ തന്നെ മോഹൻ ലാലിനെ
നായകനാക്കി 1988 ൽ സംവിധാനം ചെയ്ത സിനിമയാണ് ചിത്രം. മംഗല്യ
പുഴയെന്ന തികച്ചും സാങ്കൽപ്പികമായൊരു നാട്. അവിടുത്തെ തമ്പുരാൻ
അയാളുടെ അവസാനത്തെ വെക്കേഷൻ അടിച്ചു പൊളിക്കാൻ വേണ്ടി
അമേരിക്കയിൽ നിന്നും വരുകയാണ്. മകൾക്കും മരുമകനുമൊപ്പം കുറച്ച്
സമയം spend ചെയ്യുക എന്നതാണ് പുള്ളിയുടെ മെയിൻ ഉദ്ദേശം. കല്യാണം
കഴിക്കാത്ത മകൾ അങ്ങനെ അച്ഛനെ കാണിക്കാൻ വേണ്ടി ഒരാളെ
വാടകയ്ക്ക് എടുക്കകയാണ്. വളരെ കുറച്ചു ദിവസം കൊണ്ട് തന്നെ
വാടകക്കാരനും നായികയും തമ്മിൽ സെറ്റ് ആകുന്നു. വേർ പിരിയാൻ
പറ്റാത്ത വിധം അവർ സെറ്റ് ആകുന്നു. അവസാനമാകുമ്പോ നായകൻ
തൂക്കു കയറിലേക്കാണ് പോകുന്നത്. ആ oru moment ൽ നായിക ഇനി ഞാൻ
ഇയാളുടെ വിധവയായി ജീവിക്കും എന്ന decision എടുക്കുകയും
അതോടൊപ്പം അയാളുടെ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്യുന്നു.
കേൾക്കുമ്പോ ഒരു ലോജിക്കും ഇല്ലാത്ത കഥയെന്ന് തോന്നാം. ഒരിക്കലും
നടക്കാൻ സാധ്യത ഇല്ലാത്ത ആരോട് പറഞ്ഞാലും ആരും വിശ്വാസിക്കാൻ
സാധ്യത ഇല്ലാത്ത ഒരു കഥ. ഇങ്ങനെയൊരു കഥയെ വൻ ഒരു
സിനിമയാക്കാൻ പ്രിയദർഷനെ കൊണ്ടേ പറ്റൂ. നമ്മളെ ഏറ്റവും കൂടുതൽ
ചിരിപ്പിച്ച സിനിമകളുടെ ലിസ്റ്റ് എടുത്താൽ അവിടെയും ഏറ്റവും
കരയിപ്പിച്ച സിനിമയുടെ ലിസ്റ്റ് എടുത്താൽ അവിടെയും ഒരുപോലെ
കാണുന്ന സിനിമയാണ് ചിത്രം. ഡബിൾ ആണ് ഡബിൾ. ആദ്യമൊക്കെ
ഭയങ്കര രസത്തിൽ ഭയങ്കര കോമഡിയായി തുടങ്ങിയ സിനിമ
അവസാനമായപ്പോൾ നമ്മളെയൊക്കെ കരയിപ്പിച്ചു കളഞ്ഞു. മോഹൻ ലാൽ
കുഞ്ഞിനെ കാണാൻ ഓർഫനേജിൽ പോകുന്നൊരു സീനുണ്ട്. കുഞ്ഞിനെ
കളിപ്പിച്ച ശേഷം മോഹൻലാൽ പറയുന്നൊരു ഡയലോഗ് ഉണ്ട്.
'ഞാനൊരു മുത്തശ്ശിക്കഥ കേട്ടീട്ടുണ്ട്, മരിച്ച മനുഷ്യരുടെ ആത്മാക്കൾ
ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്, അവരെ കാണാൻ
മോഹിക്കുന്നവര് ആകാശത്തേക്ക് നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി
കാണിക്കും.. എന്റെ മോന് മിണ്ടാനായാൽ, ഇവൻ ഇവന്റെ അച്ഛനെ
കുറിച്ച് ചോദിച്ചാൽ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി എന്റെ മോന്
അവന്റെ അച്ഛനെ കാണിച്ച് കൊടുക്കണം'
ഇത് സിനിമയിൽ കാണുമ്പോ ഭയങ്കരമായി നെഞ്ചിൽ കുത്തുന്നൊരു
ഡയലോഗ് ആണ്. അതിന് ശേഷം മോഹൻലാൽ പാടുന്നൊരു പാട്ട്. ആ
പാട്ടിൽ പഴയ ഓർമകളുടെ വിശ്വൽസ് അതിന്റെ കൂടെ ഇപ്പോഴത്തെ
അവസ്ഥയും കാണിക്കുന്നുണ്ട്. അത് കാണുമ്പോ ശെരിക്കും സങ്കടം വരും.
ഇതൊന്നും അല്ല ഇത് കഴിഞ്ഞ് ജയിൽ സൂപ്രണ്ടിനോട് 'സർ, ജീവിക്കാൻ
ഇപ്പൊ ഒരു മോഹം തോന്നുന്നു, അത് കൊണ്ട് ചോദിക്കുകയാ, എന്നെ
കൊല്ലാതിരിക്കാൻ പറ്റൊ' എന്ന് മോഹൻലാൽ ചോദിക്കുന്ന സീൻ കൂടെ
ആകുമ്പോ ഫുൾ സെറ്റ്. കണ്ണീരങ്ങ് തുടച്ചാൽ മാത്രം മതി ഇനി. പക്ഷേ
അതുകൊണ്ടും ആയില്ല. മോഹൻ ലാലി നെ കൊണ്ട് പോകാൻ പോലീസ്
ജീപ്പ് വന്നു.
'നാളെ വെളുക്കും വരെ ഓർമിക്കാൻ കുറെ മനോഹരമായ ദിവസങ്ങൾ
എനിക്ക് സമ്മാനിച്ച എന്റെ കല്യാണിക്കുട്ടി, നന്ദി'
മോഹൻ ലാൽ പറഞ്ഞു നിർത്തി. അതിന് ശേഷം ജീപ്പിൽ കയറി
പോകുമ്പോ അവസാനമായി വിഷ്ണു കല്യാണിയുടെ ഫോട്ടോ കൈ വിരൽ
ക്യാമറ കൊണ്ട് ഒപ്പി എടുക്കുന്നുണ്ട്. അതൊക്കെ കാണുമ്പോ സഹിക്കാൻ
പറ്റൂലെന്നേ. ജീപ്പ് മുന്നോട്ട് നീങ്ങി കല്യാണി കാഴ്ച്ചയിൽ നിന്ന് മങ്ങി
പോയപ്പോൾ വിഷ്ണു മനസ്സിൽ എന്താകും ആലോചിക്കുന്നുണ്ടാകുക.
4) കാഴ്ച (2004)
ബ്ലെസ്സിയുടെ സ്ക്രിപ്റ്റിൽ ബ്ലെസ്സി തന്നെ മമ്മൂട്ടിയെ നായകനാക്കി 2004 ൽ
സംവിധാനം ചെയ്ത സിനിമയാണ് കാഴ്ച. ഭയങ്കര രസമുള്ള അത് പോലെ
തന്നെ നമ്മളെ പൊട്ടി കരയിപ്പിച്ച സിനിമയാണ് കാഴ്ച. കുട്ടനാടിന്റെ നല്ല
രസമുള്ള ഗ്രാമീണ ഭംഗിയും അതിന് പിന്നെ കായലും അത്ര രസമില്ലാത്ത
വെള്ളാവുമൊക്കെയായിട്ട് തുടങ്ങുന്ന ഒരു സിനിമയാണ് കാഴ്‌ച. എന്നാൽ
അത് ചെന്ന് അവസാനിക്കുന്നതൊ ഭൂമിക്കുലുകത്തിൽ തകർന്ന് തരിപ്പണമായ
ഗുജറാത്തിലെ ഒരു ഉൾനാടൻ പ്രദേശത്തിലാണ്. കൊച്ചുണ്ടാപ്പ്രിയുടെയും
ഓപ്പറേറ്ററുടെയും ലൈഫിലൂടെ ബ്ലെസി നമ്മളെയൊക്കെ എത്ര നൈസ്
ആയാണ് കൊണ്ട് പോയത്. ക്ലൈമാക്സിൽ മാധവൻ കുട്ടിയെയും കൊണ്ട്
ഗുജറാത്തിലേക്ക് പോകുന്നൊരു സീനുണ്ട്. അപ്പോഴവിടെ മാധവൻ
കാണുന്നത് വാർത്തക്കളിലൂടെ മാത്രം കണ്ടിട്ടുള്ള ഗുജറാത്തിന്റെ
ശെരിക്കുമുള്ള അവസ്ഥയാണ്. ആ വിഷ്വൽ കാണുമ്പോ തന്നെ നമ്മടേ കൈ
വിട്ട് പോകും. കണ്ണിൽ നനവ് പടരും. ഇതൊക്കെ അവിടെ കാണുന്ന
മാധവനു പവനെ അവടെ ഒറ്റക്ക് ആക്കി അവിടെ വിട്ട് തിരിച്ചു നാട്ടിലേക്ക്
പോരാൻ തോന്നുന്നില്ല, പറ്റുന്നില്ല. കാരണം സ്വന്തം മകനെ പോലെയാണ്
മമ്മൂട്ടി അപ്പോൾ അവനെ കാണുന്നത്. അത് കൊണ്ട് തന്നെ അവനെ
തിരിച്ചു നാട്ടിലേക്ക് തന്നെ കൊണ്ട് പോകണമെന്നാണ് മമ്മൂട്ടി
ആഗ്രഹിക്കുന്നത്. അപ്പോ മമ്മൂട്ടി പറയുന്ന ഡയലോഗ് ഉണ്ട്. അത് കണ്ട്
കരയാത്തവർ ആരാണുള്ളത്.
"സാറേ നമുക്ക് ഇവനെ തിരികെ കൊണ്ടു പോയാലോ..ഞാൻ
വളർത്തിക്കോളാം.. സർ അവരോടു ഒന്ന് പറയുമോ..
" സാറേ സർ അവരോടു സംസാരിച്ചോ മുൻപേ പറഞ്ഞ കാര്യം.. സർ
ഒന്നു ചോദിക്കുമോ പ്ലീസ്…"
അങ്ങനെ അതൊന്നും നടപടി ആകുന്നില്ല. ഒടുക്കം ഒരു പേപ്പറിൽ തന്റെ
അഡ്രസ്സ് എഴുതി മാധവൻ കൂടെ വന്ന ഉദ്യോഗസ്ഥന് അത് നൽകി കൊണ്ട്
പറയുന്നുണ്ട്
"ഇനി അവനെ അന്വേഷിച്ചു ആരും വന്നില്ലെങ്കിൽ.. ഒരു അനാഥനായിട്ടല്ല
എന്റെ മകനായിട്ട് ഞാൻ വളർത്തിക്കോളാം "
അത് അവിടെ ഉള്ള ആള് വാങ്ങുന്നു. മമ്മൂട്ടി സങ്കടത്തോടെ തിരികെ
പോകുകയാണ്. നേരത്തെ മമ്മൂട്ടി കൊടുത്ത ആ പേപ്പറ് ഒരു വേസ്റ്റ്
പിന്നിലേക്ക് വന്നു വീഴുന്നുണ്ട്. അത് കാണുമ്പോ നെഞ്ച് തകർന്ന്
കഷ്ണങ്ങളാവത്തവരുണ്ടോ. ഇടയ്ക്കൊക്കെ ഇപ്പോഴും ഓർക്കുന്ന
കാര്യമാണ് കൊച്ചുണ്ടാപ്പ്രിയെ തിരഞ്ഞ് അവരുടെ അച്ഛനും അമ്മയും
വന്നിട്ടുണ്ടാകുമോ?
ഈ സിനിമ പോലെ തന്നെയാണ് ഇതിലെ ജുകുനൂരെ ജുകുനു എന്ന്
പറയുന്ന പാട്ടും. ആ പാട്ട് കേൾമ്പോൾ ഇതിലെ പല സീനുകളും
മനസ്സിലേക്ക് വരും സ്വഭാവികമായും സങ്കടം വരും.
5) ദശരദം (1989)
എ കെ ലോഹിദ ദാസിന്റെ തിരകഥയിൽ സിബി മലയയിൽ 1989 ൽ
മോഹൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് ദശരദം.
സിനിമ ഇറങ്ങി കാലം കുറെ ആയെങ്കിലും ഇപ്പോഴും ദശരദത്തെ
കുറിച്ചൊർക്കുമ്പോൾ ഒരു വിങ്ങലാണ്. ദശരദത്തെ കുറിച്ച് പറയുമ്പോൾ
ഇതുമായി റിലേറ്റ് ചെയ്ത് വേറെ ഒരു കാര്യം കൂടെ പറയാം. ജഗന്
pictures അപ്പച്ചന് ഒരു സിനിമ എടുക്കാന് വേണ്ടി തീരുമാനിച്ചു.
തീരുമാനിക്കുക മാത്രമല്ല പുള്ളിക്ക് മോഹൻ ലാലിന്റെഡേറ്റ് കിട്ടുകയും
ചെയ്തു . ഡേറ്റ് ഒക്കെ സെറ്റ് ആയി പക്ഷെ ഒരു പ്രശ്നം ഉണ്ട് സ്ക്രിപ്റ്റ്
ഇല്ല അത് ആരെ കൊണ്ട് എഴുതിക്കും? മോഹൻ ലാൽ തന്നെയാണ്
ലോഹിദ ദാസിന്റെ പേര് പറയുന്നത്. അങ്ങനെ ലോഹിദ ദാസ് മസ്കത്
ഹോട്ടെലില് വന്നു. വന്നതും പുള്ളി പറഞ്ഞു എന്റെല് ഇപ്പൊ രണ്ട്
കഥയുണ്ട് അതില് ഏതാണോ ലാലിന് ഇഷ്ട്ടപെടുന്നത് അത് നമുക്ക്
ചെയ്യാം. അങ്ങനെ ലോഹി കഥ പറഞ്ഞു. ആദ്യം പറഞ്ഞത് ഹിസ്
ഹൈനെസ്സ് അബ്ദുള്ളയുടെ കഥയായിരുന്നു. ആ കഥ അവിടെ ഉണ്ടായിരുന്ന
എല്ലാർക്കും ഭയങ്കര ഇഷ്ട്ടമായി പക്ഷെ മോഹൻ ലാലിന് മാത്രം വർക്ക്
ആയില്ല. രണ്ടാമത് പറഞ്ഞ കഥയാണ് ദശരദം. മറ്റുള്ളവർ കഥയെ പറ്റി
ആലോചിച്ചു വന്നപ്പോഴേക്കും മോഹൻ ലാൽ ആ കഥയ്ക്ക് ഓക്കേ
അടിച്ചു. അത് പെട്ടന്ന് തന്നെ പ്രൊജക്റ്റ് ആയി. അവിടെ വച്ചു തന്നെ
ലോഹിദ ദാസിന് അഡ്വാൻസും കൊടുത്തു. കൂടെ വന്നവരൊക്കെ പോയി
ലാലും ലോഹിയും റൂമിൽ ഒറ്റക്കായി മോഹൻ ലാൽ ചെന്ന് വാതില്
കുറ്റിയിട്ടും. ആദ്യം പറഞ്ഞ കഥയില്ലേ അത് ഒന്നൂടേ പറയുമോ? ലാൽ
ചോദിച്ചു. അതല്ലേ ഇഷ്ട്ടമായില്ലെന്ന് പറഞ്ഞത്? ലോഹി തിരിച്ചു
ചോദിച്ചു.. അതല്ല ആ സിനിമ ഞാൻ പ്രൊഡ്യൂസ് ചെയ്യും മോഹൻ ലാൽ
പറഞ്ഞു. അതാണ് പ്രണവ് ആര്ട്ട്സിന്റെ ആദ്യത്തെ സിനിമ. അല്ല നമ്മൾ
വിഷയത്തിൽ നിന്നും തെന്നി മാറി പോയോ? ദർശരഥം സിനിമയിൽ ഒരു
സീനുണ്ട് മോഹൻ ലാൽ പാൽ കുപ്പി എടുത്ത് കുടിക്കുന്നത്. ആ ഒരൊറ്റ
സീനിൽ തന്നെയുണ്ട് ആ character എന്താണെന്നുള്ളത്. രാജീവനെന്ന ഒരുപാട്
പൈസ ഉള്ള ആൾക്ക് നഷ്ട്ടപെട്ടു പോയ കുട്ടിക്കാലം അമ്മയുടെ കിട്ടാത്ത
സ്നേഹം പൈസ കൊടുത്ത് വാങ്ങാൻ പറ്റാത്ത തന്റെ ആഗ്രഹം എല്ലാം
ആ ഒരൊറ്റ സീനിലുണ്ട്. അതിന് ശേഷവും സിനിമ മുന്നോട്ട് പോകുന്നു.
ആശുപത്രിയിൽ ചെന്ന് കുഞ്ഞിനെ മോഹൻ ലാൽ കുഞ്ഞിനെ കാണുന്നുണ്ട്.
അപ്പോ കുഞ്ഞ് അമ്മയുടെ അടുത്ത് കിടക്കുകയാണ്. അതിന് ശേഷം
മോഹൻ ലാൽ വന്ന് അങ്കിളിനോട് ചോദിക്കുന്നുണ്ട് ഞാനും അമ്മയുടെ
ചൂടെറ്റ് അത് പോലെ കിടന്നിട്ട് ഉണ്ടാകുമോ എന്നൊക്കെ. അതും ഭയങ്കര
ഇമോഷണൽ ആയൊരു സീനാണ്. ഒടുക്കം കുഞ്ഞിനെ കൊടുക്കാൻ ആനിക്ക്
സമ്മതമല്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നു. അപ്പോൾ വീണ്ടും
അവിടെ ചെന്ന് മോഹൻ ലാൽ കുഞ്ഞിനെ എനിക്ക് തരുമോ എന്ന്
ചോദിക്കുന്നുണ്ട്. അങ്ങനെ അതും കഴിഞ്ഞ് എല്ലാരും പോയപ്പോൾ
ആനി മോനേ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ
എന്ന് മോഹൻ ലാൽ ചോദിക്കുന്നുണ്ട്. ആ സീൻ കണ്ട് കരയാത്ത എത്ര
പേരാണ് ഉണ്ടാവുക? ആ ഉണ്ടാവും ചിലപ്പോ സിനിമ
കാണാത്തവരുണ്ടാകും.
6) തനിയാവർത്തനം (1987)
എ കെ ലോഹിദ ദാസിന്റെ തിരകഥയിൽ മമ്മുട്ടിയെ നായകനാക്കി സിബി
മലയിൽ 1987 ൽ സംവിധാനം ചെയ്ത സിനിമയാണ് തനിയാവർത്തനം.
വർഷങ്ങൾക്ക് മുമ്പ് സിബി മലയിൽ വേറെയൊരാളിൽ നിന്ന് കേട്ട കഥയെ
കുറിച്ച് മമ്മൂട്ടിയോട് പറഞ്ഞു. സിനിമയാക്കാൻ ഒരുപാട് സാധ്യതകളുള്ള
ആ കഥ ഒരു നടാകക്കാരനാണ് അന്ന് സിബി മലയിലിനോട് പറയുന്നത്.
സിബി മലയിൽ ഈ കഥ ഒന്ന് കേൾക്കണമെന്ന് മമ്മൂട്ടിയോട് പറഞ്ഞു.
സിബി മലയിൽ അന്ന് ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് മമ്മൂട്ടി ആ
കഥ കേൾക്കാമെന്ന് സമ്മതിച്ചത്. അങ്ങനെ കഥ പറയാൻ സിബി പറഞ്ഞു
വിട്ട ആളു വന്നു. കഥ കേൾക്കാൻ മമ്മൂട്ടി കട്ടിലിൽ ചാരി കിടക്കുകയാണ്.
അങ്ങനെ വന്നയാൾ കഥ പറഞ്ഞു തുടങ്ങി. വല്ല്യ താല്പര്യം ഒന്നും
ഇല്ലാതെ യാണ് മമ്മൂട്ടി ആ കഥ കേൾക്കുന്നത്. സിബി ഇത്രയും
നിർബന്ധിച്ചതല്ലേ അയാള് വന്ന് കഥ പറഞ്ഞ് പൊയ്ക്കോട്ടേ എന്ന മട്ടിൽ.
കഥ കേൾക്കുന്നതിനനുസരിച്ച് മമ്മൂട്ടിയുടെ മുഖത്തും ചില മാറ്റങ്ങൾ വന്ന്
തുടങ്ങി. പുള്ളി കഥയിലേക്ക് കൂടുതൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
അങ്ങനെ അത്രയും നേരം തന്റെ മുന്നിൽ നിന്ന് കഥ പറഞ്ഞിരുന്ന ആളോട്
മമ്മൂട്ടി ഇരിക്കാൻ പറഞ്ഞു. അങ്ങനെ ഇരുന്നു കൊണ്ട് ബാക്കി കഥ
അയാൾ മമ്മൂട്ടിക്ക് മുന്നിൽ പറഞ്ഞു complete ചെയ്തു. ആ കഥയുടെ
സാധ്യത അപ്പോൾ തന്നെ മനസ്സിലാക്കിയ മമ്മൂട്ടി ചോദിച്ചു
"കഥ നന്നായിട്ടുണ്ട്…ഇതിന്റെ തിരക്കഥ ആരാണ് എഴുതുക….? "
അതിനെ കുറിച്ചൊന്നും കഥ പറഞ്ഞ ആൾ ആലോചിച്ചിരുന്നില്ല.
"ഇത്രയും നന്നായി കഥ പറയാൻ പറ്റുന്ന താൻ തന്നെ ഇതിന്റെ തിരക്കഥ
എഴുതിയാൽ മതി……തനിക്ക് പറ്റും ."
മമ്മൂട്ടി കൂട്ടി ചേർത്തു.
അങ്ങനെ അവിടെ വന്ന് കഥ പറഞ്ഞ നാടകക്കാരനാണ് ലോഹിദ ദാസ്.
പുള്ളി തന്നെ ആ കഥയ്ക്ക് തിരകഥയുമെഴുതി. പിന്നെ നടന്നത് ചരിത്രം.
സിനിമയിൽ സുമിത്ര ഗോപിയോട് സംസാരിക്കുന്ന ഒരു സീനുണ്ട്.
"എനിക്കു ഇങ്ങനെ രക്ഷപെടാം, ഗോപിയേട്ടന് ഉദ്യോഗത്തിന്റെ പേരിൽ
ദൂരനാട്ടിലേക്കു രക്ഷപെടാം"
"വല്യേട്ടനോ "
അതേ വല്ല്യേട്ടന് ഒരിക്കലും അവിടെയുള്ളവരെ വിട്ട് വേറെ എവിടെയും
പോയി രക്ഷപെടാണ് കഴിയുമായിരുന്നില്ല. അങ്ങനെ ഒടുക്കം ആ ശാപം
മുഴുവൻ തലയിൽ പേറി അയാൾക്ക് യാത്രയാകേണ്ടി വരുകയാണ്.
തലമുറയിലെ തന്നെ അവസാനത്തെ പ്രാന്തൻ ആയി കൊണ്ട് . തന്റെ
ഫാമിലി പാരമ്പര്യമായി കൊണ്ടു വരുന്ന അന്ധ വിശ്വാസങ്ങളുടെ ഫലമായി
അവസാനം പ്രാന്ത് കിട്ടുന്ന ബാലൻ മാഷ്. ഇതെല്ലാം കണ്ട് സഹിക്കാൻ
ആവാതെ നിൽക്കുന്ന അമ്മ. ശ്രീധരൻ മാമ മരിച്ചത് പോലെ തന്നെ
ജീവിച്ചിരുന്ന മുറിയിലേക്ക് ബാലൻ മാഷും എത്തുന്നു. അവിടെ നിന്ന്
മകനെ മോചിപ്പിക്കാൻ ഒരേ ഒരു വഴിയേ ഒള്ളൂ.. ആ വഴിയുമായി വരുന്ന
അമ്മ. കയ്യിൽ വിഷവുമായി വന്ന അമ്മയും തോട്ടടുത്തിരിക്കുന്ന ബാലൻ
മാഷും. ഇത് കണ്ട് കരയാത്തവർക്ക് ലൈഫ് ടൈം സെറ്റിൽ മെന്റ്. സിനിമ
കണ്ട ആർക്കും ഒരിക്കലും മറക്കാൻ പറ്റാത്ത സീനാണത്. ആദ്യമായി
ഒരുപിടി ചോർ നൽകിയ അതേ അമ്മ തന്നെ അതേ കൈകൊണ്ട് തന്റെ
ജീവിതത്തിലെ അവസാനത്തെ ഭക്ഷണവും വാരി കൊടുക്കുന്നു. അങ്ങനെ
അതും കഴിച്ച് ഈ അന്ധവിശ്വാസങ്ങളുടെ ലോകത്ത് നിന്ന് പോയ്
പോകുന്ന ബാലൻ മാഷിനെ ഓർക്കുമ്പോ ഇപ്പോഴും ഭയങ്കര സങ്കടമാണ്.
അത് കൊണ്ടൊക്കെ തന്നെ ഒരിക്കൽ കണ്ടവർ രണ്ടാമതോന്ന് കൂടി ഈ
സിനിമ കാണാൻ മടിക്കും.
7) കിരീടം (1989)
എ കെ ലോഹിദ ദാസിന്റെ സ്ക്രിപ്റ്റിൽ സിബി മലയിൽ മോഹൻ
ലാലിനെ നായകനാക്കി 1989 ൽ സംവിധാനം ചെയ്ത സിനിമയാണ് കിരീടം.
കിരീടത്തെ ഫുൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും കഴിഞ്ഞു സിനിമ
റിലീസ് ചെയ്യാൻ റെഡി ആയി നിൽക്കുമ്പോഴാണ് സിബി മലയിൽ
പ്രൊഡ്യൂസറിന്റെ അടുത്ത് പോയി മോഹൻ ലാലിന്റെ ഒരു ദിവസത്തെ
ഡേറ്റ് കൂടി വേണമെന്ന് പറയുന്നത്. അത് ഇനി നടക്കില്ലെന്നാണ് അപ്പോ
പ്രൊഡ്യൂസർ പറഞ്ഞത്. മോഹൻ ലാലിനെ വച്ചു ഒരു സീൻ കൂടെ ഷൂട്ട്
ചെയ്യാനുണ്ടെന്നും അത് ചെയ്യാൻ പറ്റിയില്ലെങ്കിൽ സിനിമ റിലീസ് ചെയ്യാൻ
പറ്റില്ലെന്നും സിബി മലയിൽ തിരിച്ചു പറഞ്ഞു. അങ്ങനെ അവര് തമ്മിൽ
ചെറിയൊരു വാക്ക് തർക്കം ഉണ്ടാവുകയും അത് മോഹൻ ലാൽ
അറിയുകയും ചെയ്തു. അങ്ങനെ മോഹൻ ലാൽ സിബി മലയിലിനെ
വിളിച്ച് കാര്യം അന്വേഷിച്ചു. ആ സീൻ ഭയങ്കര important ആണെന്ന് സിബി
മോഹൻ ലാലി നെ പറഞ്ഞു മനസ്സിലാക്കുകയും മോഹൻ ലാൽ വന്ന്
അഭിനയിക്കുകയും ചെയ്തു. അങ്ങനെ വന്ന് അഭനയിച്ച സീനാണ് കണ്ണീർ
പൂവിന്റെ പാട്ട് സീനിൽ സേതു മാധവൻ ആളില്ലാത്ത വഴിയിലൂടെ
ഒറ്റയ്ക്ക് നടന്ന് പോകുന്ന സീൻ. തനിക്ക് അത്രയും ഇഷ്ട്ടമുണ്ടായിരുന്ന
'ദേവി'യുടെ കല്യാണം നേരിൽ കണ്ട് കലങ്ങിയ കണ്ണുകളുമായ് തിരിഞ്ഞു
നടക്കുന്ന സേതു മാധവൻ. കണ്ണീർപൂവ് എന്ന പാട്ട് നമ്മളെയൊക്കെ
വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ സേതുമാധവൻ ഒറ്റയ്ക്ക് നടന്ന് പോകുന്ന
ആ സീൻ വഹിച്ചത് വലിയ പങ്ക് തന്നെയാണ്. പലരും ലോഹിദ ദാസിന്റെ
അടുത്ത് വന്ന് ചോദിച്ചിരുന്നത്രേ കിരീടം സിനിമയുടെ ഈ ക്ലൈമാക്സ് ഒന്ന്
മാറ്റിക്കൂടെ എന്ന് . കാരണം അന്ന് ഹീറോ പരാജയപ്പെടുന്നത് സിനിമ
കാണുന്ന ആരാധകർ സ്വീകരിക്കുമോ എന്ന് doubt ആയിരുന്നു. അതിനു
ലോഹി പറഞ്ഞത് എന്റെ ഈ ഹീറോ ഈ സിനിമയിൽ
പരാജയപ്പെടുന്നവൻ തന്നെയാണ് അത് ഇനി അങ്ങിനെ തന്നെ മതി. കുറച്ചു
സങ്കടത്തോടെ ആണെങ്കിലും നമ്മൾ ഇഷ്ട്ടപെട്ടത് ആ ക്ലൈമാക്സ്
തന്നെയാണ്.
തിലകൻ വന്ന് പറയുന്നൊരു ഡയലോഗ് ഉണ്ട്.
"നിന്റച്ഛനാടാ പറയുന്നത്… കത്തി താഴെയിടടാ…” എന്ന്.
അയാൾ മകനിലൂടെ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. അതെല്ലാം ഒരു
കത്തിമുനയിലൂടെ തകർന്ന് തരിപ്പണമാകുമ്പോൾ അച്യുതന്‍നായര്‍ക്ക്
പിന്നെ ഇത് അല്ലാതെ വേറെ എന്താണ് പറയാൻ പറ്റുക.
മോഹൻ ലാൽ തിരിച്ച് വീട്ടിലേക്ക് വരുന്നൊരു സീനുണ്ട്. അപ്പോൾ
വീട്ടിലേക്ക് കയറുന്ന മോഹൻ ലാലിനെ തിലകൻ തടയും. അവിടെ നിന്നും
മോഹൻ ലാൽ വീട്ടിലേക്ക് കയറാതെ തിരിഞ്ഞ് നടക്കുന്നുണ്ട്. അപ്പോൾ
അമ്മയോട് പറയുന്നത്
"അമ്മേ.. ജീവിതം എനിക്ക് കൈവിട്ട് പോകുന്നു…. എന്തേയ്‌താലും
അവസാനിക്കുന്നത് വലിയ തെറ്റില്ലാ. എന്തായി തീരുമെന്നെനിക്ക് ഉറപ്പ്
പറയാൻ വയ്യ ! "
എന്ന് പറഞ്ഞു സേതുമാധവൻ വീടു വിട്ടിറങ്ങുമ്പോ കാണുന്ന
ഏതൊരാളുടേയും ഹൃദയം ഒന്ന് പിടയും.
8) മൂന്നാം പക്കം
പത്മ രാമന്റെ തിരകഥയിൽ പത്മ രാജൻ തന്നെ ജയറാമിനെ നായനാക്കി
1988 ൽ സംവിധാനം ചെയ്ത സിനിമയാണ് മൂന്നാം പക്കം. മലയാള
സിനിമയിൽ തന്നെ ഏറ്റവും ഭയങ്കരമായി ഇമോഷൻസിനെ യൂസ് ചെയ്ത
സംവിധായകരിൽ ഒരാളാണ് പദ്മരാജൻ. രണ്ടാമതൊരു തവണ കൂടി
കാണാൻ പറ്റാത്തൊരു പത്മ രാജൻ സിനിമയാണ് മൂന്നാം പക്കം. ഇതില്
ജയറാമും ഫ്രണ്ട്‌സും കടലിൽ പോകുന്നത് വരെ കാണാൻ നല്ല രസമാണ്.
ചെറിയ ചെറിയ തമാശകളും രസമുള്ള നാട്ടിൻ പുറത്തെ വിഷ്വൽസും
എല്ലാം കൊണ്ടും അത് വരെ സിനിമ കണ്ടിരിക്കാൻ പൊളിയാണ്. അവര്
കടലിൽ പോയതിന് ശേഷവും ആ സിനിമ കണ്ടിരിക്കണം എന്നുണ്ടെങ്കിൽ
അതിന് ചില്ലറ മനകരുത്തൊന്നും പോരാ. ഏതോ ഒരു ബീച്ചിൽ പത്മ
രാജൻ ഇരിക്കുകയായിരുന്നത്രേ അപ്പോഴാണ് അവടെ കുളിച്ചു കൊണ്ടിരുന്ന
ചെറുപ്പക്കാരിൽ ഒരാൾ കടലിൽ പോയത്. അതിന് ശേഷം അയാളെ
കിട്ടിയിട്ട് ഇല്ല. അതിൽ നിന്നാണ് മൂന്നാം പക്കം എന്ന സിനിമയുടെ
ബേസിക് ഐഡിയ പത്മ രാജനു കിട്ടുന്നത്. ഒരു അപ്പൂപ്പന്റെയും കൊച്ചു
മകന്റെയും ആത്മബന്ധമാണ് സിനിമയിലൂടെ പറയുന്നത്. അതിലെ ഉണരൂ
മീ ഗാനം എന്ന് പറയുന്ന പാട്ടും ഭയങ്കര രസമാണ്. സിനിമയിൽ മുത്തശ്ശൻ
ഏറെ ആഗ്രഹിക്കുന്നത് കൊച്ചു മകന്റെ തിരിച്ചു വരവാണ്. അങ്ങനെ
പാച്ചു തിരിച്ചു വരുന്നു. പാച്ചു തിരിച്ചു വന്നപ്പോഴുള്ള മുത്തഛന്റെ
ഒറ്റപ്പെടൽ പോയതിന്റെ സന്തോഷം കാണിക്കുന്ന വിഷ്വൽ നിറഞ്ഞതാണ് ആ
പാട്ട്. അതിനിടയിൽ തിലകൻ പറയുന്നൊരു ഡയലോഗ് ഉണ്ട്.
*"എനിക്ക് പലപ്പോളും തോന്നുവായിരുന്നു മൂപ്പരെന്തിനാ എന്റെ ജീവിതം
ഇങ്ങനെ നീട്ടി നീട്ടി കൊണ്ടുപോകുന്നതെന്ന്… എന്തെങ്കിലും ഒരു ഉദ്ദേശം
കാണുമല്ലോ… വെറുതെ ഇടുകേലല്ലോ… എന്നാലത് എന്തിനാണെന്ന് എത്ര
ആലോചിച്ചിട്ടും ഇത്രയും കാലം പിടികിട്ടിയിരുന്നില്ല… പക്ഷെ കഴിഞ്ഞ
പത്തു പതിനാലു ദിവസം നിങ്ങളു വന്നതിനു ശേഷം.. ഇപ്പൊ
എനിക്കറിയാം എന്നേ ഇട്ടിരുന്നത് ഈ സന്തോഷത്തിനു വേണ്ടിയിട്ടായിരുന്നു
എന്ന്… "
ഈ ഒരു സീനും അതിലെ ഡയലോഗും കൂടെ വരുന്ന ബി ജി എം കൂടെ
ആകുമ്പോൾ എന്തോ ഉള്ളിൽ സങ്കടം വരും. അതിന് ശേഷം ആണ് മെയിൻ
ഐറ്റം വരുന്നത്.
അശോകൻ ഓടി വന്ന് തിലകന്റെ അടുത്ത് പറയുകയാണ്
"ഞങ്ങൾ എല്ലാരും കൂടെ കടലിൽ കുളിക്കുവായിരുന്നു… പെട്ടെന്ന് തെര
പൊന്തി…ലോപ്പസും ഭാസ്കറും തെരയിൽ പെട്ടു"
തിലകൻ പേടിച്ച കണ്ണുകളോടെ അവനെ തന്നെ നോക്കി ഒരേ നിൽപ്പ്
നിൽക്കുകയാണ്.
"ലോപ്പസ് മാത്രമേ തിരിച്ചു വന്നുള്ളു" അശോകൻ പറഞ്ഞു.
പിന്നെ തിലകന്റെ ഒരു ക്ലോസ് ഷോട്ട് ആണ്. അപ്പോൾ പുള്ളിയുടെ
മുഖത്ത് മിന്നി മറിയുന്ന ഭാവങ്ങൾ. പുള്ളി കരയുന്നോ അലറുന്നോ ഒന്നും
ചെയ്യുന്നില്ല പക്ഷെ ഇതെല്ലാം ഒരേ സമയം ആ മുഖത്ത് വരുന്നുണ്ടും
താനും. കൂടെ തിരമാലകളുടെ ശബ്ദവും അതിന്റെ കൂടെ കൂടി കൂടി
വരുന്ന ബാക്ഗ്രൗണ്ട് സ്കോറും. ഫുൾ സെറ്റ്. തൂവല എടുത്ത് മുഖത്ത്
വച്ചാൽ മാത്രം മതി. കടലിൽ പോയ ജയറാം തിരിച്ചും വരുമെന്ന
പ്രതീക്ഷയിൽ തന്നെയാണ് സിനിമ ബാക്കി കാണുന്നത്. അവസാനം വരെയും
ആ പ്രതീക്ഷ ഉണ്ടായിരുന്നതും ആണ്. പക്ഷെ അവസാനം നമ്മള് കണ്ടത്……
അതിലെ പാട്ട് എവിടെ നിന്ന് ഇപ്പൊ കേട്ടാലും ഉള്ളിൽ ഒരു സങ്കടം വന്ന്
നിറയും. ഇത് കൊണ്ടൊക്കെ തന്നെ വീണ്ടും കാണാൻ പറ്റാത്തൊരു
സിനിമയായി മൂന്നാം പക്കം മാറുന്നു.
9) തന്മാത്ര (2005)
ബ്ലെസിയുടെ സ്ക്രിപ്റ്റിൽ ബ്ലെസ്സി തന്നെ മോഹൻ ലാലിനെ നായകനാക്കി
2005 ൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയാണ് തന്മാത്ര.
അൾഷിമേഴ്സ് എന്ന അസുഖത്തിന്റെ ഭീകരത ഭയങ്കര ഗൗരവത്തോടെ
തന്നെ എടുത്ത് വച്ചിട്ടുള്ള സിനിമയാണ് തന്മാത്ര. നമുക്ക് രണ്ട് കാരണങ്ങൾ
കൊണ്ടാണ് മെയിൻ ആയിട്ട് ഒരു സിനിമ രണ്ടാമത് കാണാൻ
പറ്റാതിരിക്കുന്നത്. ഒരു മോശം സിനിമ ഒരിക്കലും നമുക്ക് രണ്ടാമത്
കാണാൻ തോന്നില്ലല്ലോ അത് പോലെ തന്മാത്ര പോലൊരു സിനിമയും
നമുക്ക് രണ്ടാമത് കാണാൻ പറ്റില്ല. ഒറ്റ ഇരിപ്പിനു സിനിമ മുഴുവൻ കണ്ട്
തീർത്തവർ പിന്നീട് ഒരിക്കലും അത് ഒരിക്കൽ കൂടെ കണ്ടിട്ടുണ്ടാവില്ലെന്ന്
ഉറപ്പാണ്. അത്രയും ആഴത്തിൽ നമ്മളെ വേദനിപ്പിച്ച character ആണ്
തമാത്രയിലെ രമേശൻ നായർ. പഴയ സിനിമകളിലെ മോഹൻ ലാലിന്
ഭയങ്കര നിഷ്കളങ്കതയാണ്. ഇന്ന് അത് എവടെയൊക്കെയോ പോയ് പോയി.
ഈ പറഞ്ഞ നിഷ്കളങ്കത കൊണ്ട് ചിരിപ്പിക്കാനും അത് പോലെ
സന്തോഷിപ്പിക്കാനും ഒക്കെ പല നടന്മാരെ കൊണ്ടും പറ്റുന്ന പണിയാണ്.
പക്ഷെ ഇതേ പറഞ്ഞ സാധന കൊണ്ട് ഒരാളെ കരയിപ്പിക്കാൻ അത്
മോഹൻ ലാലിനെ പോലെ അധികം ആരെ കൊണ്ടും പറ്റുന്ന കാര്യമല്ല. ഈ
സിനിമയെ പറ്റി ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന കാര്യങ്ങളിൽ ഒന്ന്
ആത്മഹത്യ ചെയ്യാൻ ഒരാൾ തീരുമാനിച്ചിരുന്നത്രേ. അയാൾ ആ
തീരുമാനത്തിൽ മാറാൻ തീരുമാനം എടുത്തത് തന്മാത്ര കണ്ട ശേഷമാണെന്ന്
ബ്ലസി തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അയാളിന്നും തന്റെ
ഫാമിലിയുടെ കൂടെ സന്തോഷമായാണ് ജീവിക്കുന്നത്. ഒരു സിനിമ ഒരാളുടെ
ലൈഫിനെ രസമായി നിയന്ത്രിക്കുക എന്നതിലപ്പുറം എന്താണ് ആ
സിനിമയുടെ സംവിധായകന് വേണ്ടത്. "ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ
തിരികെ ചേരും പോലെ.." ക്ലൈമാക്സിനു മുമ്പ് സിനിമയിൽ വരുന്ന
പാട്ടാണ്. അതിന്റെ lyrics ആ situation ചേർന്നതും ആണ്. അത് കൊണ്ട് തന്നെ
സിനിമ കാണുന്ന ഏതൊരാളും അപ്പോ കരഞ്ഞു പോകും. ഇതൊന്നും
പോരാഞ്ഞാട്ട് സിനിമ തീരുമ്പോ . "ലോകം മുഴുവൻ പ്രകാശം നിറയ്ക്കുന്ന
സൂര്യ തേജസ്സിന്റെ ആയുസ്സ് കേവലം ഒരു പകൽ മാത്രമാണ്" എന്ന് കൂടി
എഴുതി കാണിക്കുന്നുണ്ട്. ഈ സിനിമ കണ്ട് കരയാത്തവർ എന്നെ
കല്ലെറിയട്ടെ.
10) കഥ പറയുമ്പോൾ (2007)
ശ്രീനിവാസന്റെ തിരകഥയിൽ എം മോഹനൻ 2007 ൽ സംവിധാനം ചെയ്ത
സിനിമയാണ് കഥ പറയുമ്പോൾ. ശ്രീനിവാസന്റെ അളിയനായ എം
മോഹനൻ സംവിധാനം ചെയ്ത ആദ്യ സിനിമ കൂടിയാണിത്. ശ്രീനിവാസൻ
നായകനായ സിനിമയിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ വന്ന് ഞെട്ടിച്ച സിനിമ
കൂടിയും ആണിത്. എറണാകുളത്ത് ഒരു കല്യാണം നടക്കുകയാണ്. ആ
പരിപാടികൾ നടക്കുന്നതിനിടയിലാണ് കഥ പറയുമ്പോൾ സിനിമയുടെ കഥ
ശ്രീനിവാസൻ മുകേഷിനോട് പറയുന്നത്. "നീ മുൻപ് ഒരിക്കൽ സിനിമ
നിർമ്മിക്കുന്ന കാര്യം പറഞ്ഞില്ലേ. അത് നമുക്ക് ഒരുമിച്ച് ഇപ്പോൾ
നിർമ്മിച്ചാലോ, സിനിമ വിജയിച്ചേക്കും എന്നു തോന്നുന്നു.എല്ലാം നീ
നോക്കണം, നമ്മുടെ കാശ് അധികം പോകരുത് " മുകേഷിനെ മാറ്റി നിർത്തി
ശ്രീനിവാസൻ പറഞ്ഞു. ഒക്കെ നമുക്ക് ചെയ്യാം. അപ്പോ കഥ കേൾക്കണ്ടേ?
നിന്റെ കഥയല്ലേ എനിക്ക് കേൾക്കണമെന്നില്ല മുകേഷ് പറഞ്ഞു. അങ്ങനെ
മുകേഷും ശ്രീനിവാസനും കൂടി മമ്മുക്കയുടെ വീട്ടിൽ പോയി. മമ്മുക്കയും
പറഞ്ഞത് "എനിക്ക് കഥ കേൾക്കണ്ട നിന്റെ കഥയിൽ എനിക്ക്
വിശ്വാസമാണ് എന്നാണ്. "ഞാൻ എന്നാണ് ഷൂട്ടിന് വരേണ്ടത് എന്ന് മാത്രം
നിങ്ങൾ പറഞ്ഞാൽ മതി ". ഇതിലേ നായകൻ ശ്രീനിവാസനാണ്. മമ്മൂക്ക
പ്രതിഫലം പറഞ്ഞ് അത് ഞങ്ങൾക്ക് താങ്ങുമെങ്കിൽ മാത്രമേ ഞങ്ങളീ
സിനിമ ചെയ്യുന്നുള്ളൂ. മുകേഷ് പറഞ്ഞു. ഇത് കേട്ട് മമ്മൂക്ക പറഞ്ഞത്
"എടാ, നിങ്ങളുടെ അടുത്ത് നിന്ന് ഞാൻ കാശ് മേടിക്കാനോ, എത്ര
കൊല്ലമായി നമ്മൾ ഒന്നിച്ച് നിൽക്കുന്നതാണ്. ഞാനെന്റെ അഞ്ച് ദിവസം
ഫ്രീ ആയി നിങ്ങൾക്ക് തരുന്നു, ഡേറ്റ് പറഞ്ഞാൽ മാത്രം മതി. അങ്ങനെ
മുകേഷിനോടും ശ്രീനിവാസനോടുമുള്ള സുഹൃത്ത് ബന്ധത്തിന്റെ പുറത്താണ്
മമ്മൂട്ടി ഈ സിനിമ ചെയ്തത്. കഥ പറയുമ്പോൾ സിനിമയെ പറ്റി ഈ
അടുത്ത് ധ്യാൻ ശ്രീനിവാസൻ ഒരു ഷോയിൽ സംസാരിക്കുന്നുണ്ട്. പുള്ളി
ഈ സിനിമയുടെ സ്ക്രിപ്റ്റ് ആൾറെഡി വായിച്ചിരുന്നതായിരുന്നത്രേ. അന്ന്
ഈ സിനിമ എട്ടു നിലയിൽ പൊട്ടുമെന്നായിരുന്നു ധ്യാനിന്
തോന്നിയിരുന്നത്. അങ്ങനെ സിനിമ ഇറങ്ങി. സിനിമ കണ്ട് വന്ന്
അച്ഛനോടൊപ്പം ഫുഡ് അടിക്കാണ് ധ്യാൻ. സിനിമ കണ്ടോ? സിനിമ
ഓടുമോ? ശ്രീനി വാസൻ ചോദിച്ചു. ഓടും. ഞാനീ സിനിമയിൽ ഒരൊറ്റ
സീനേ മര്യാദയ്ക്ക് എഴുതിയിട്ടൊള്ളൂ അത് അവസാനത്തെ സീനാണ് അതിന്
പുറകിലേക്ക് എന്ത് എഴുതി വച്ചാലും സിനിമ ഓടുമെന്ന്
എനിക്കുറപ്പായിരുന്നു ശ്രീനി വാസൻ പറഞ്ഞു. എന്താ ലെ. ആ
അവസാനത്തെ കുറച്ച് ഇമോഷണൽ ആവാതെ നമുക്കിന്നും ഓർക്കാൻ
പറ്റുമോ. മമ്മൂട്ടിയുടെ വിങ്ങിപ്പൊട്ടലോടു കൂടിയുള്ള പ്രസംഗം കേട്ട് കണ്ണ്
നനയാത്ത മലയാളികൾ ആരാണുള്ളത്. സിനിമ കണ്ട പ്രേക്ഷകർ ഒരിക്കലും
മറക്കാൻ സാധ്യതയില്ലാത്ത സീനും അതാണ് .
"എന്റെ ബാലൻ….. " എന്ന് പറഞ്ഞു തുടങ്ങി അന്ന് തീയേറ്ററുകൾ complete
silent ആക്കിയ ഡയലോഗ്.
സിനിമയിലെ ആ അവസാന ഭാഗത്തെ സ്റ്റെജിലെ മമ്മൂട്ടിയുടെ പ്രസംഗം
ഒരുപാട് പേരെ കരയിപ്പിച്ച ഡയലോഗ് ആണ്. ആ ഒരു ഭാഗം ഷൂട്ട്
ചെയ്യാൻ സംവിധായകൻ ഒരുപാട് പണി എടുത്തിട്ടുണ്ട്. കാരണം ആ
ഡയലോഗ് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മമ്മുട്ടി കരഞ്ഞു
പോകുമായിരുന്നത്രേ. അങ്ങനെ ഒരുപാട് ടെക്കുകൾ എടുത്ത സീനാണ് അത്.
രാവിലെ തുടങ്ങിയ ഷൂട്ട് എന്താണ്ട് വൈകുന്നേരം വരെ നീണ്ടു
പോയി..ചില സീനുകൾ അഭിനയിക്കുമ്പോൾ അഭിനയിക്കുന്ന ആൾക്കാരും
അവരറിയാതെ അതിലെ കഥാപാത്രങ്ങലളാകുന്നു. അത് കൊണ്ടൊക്കെ
തന്നെയാണ് ആ സീൻ കണ്ട നമ്മളിലേക്കും ആ ഒരു സീൻ ആഴ്ന്നിറങ്ങിയത്.