7 Malayalam Movies That Inspired Us To Travel

7 Malayalam Movies That Inspired Us To Travel

Contributed By: Subin

ഒരു സിനിമ കണ്ട് കഴിയുമ്പോൾ മനസ്സിൽ തങ്ങാൻ ഏറെയും സാധ്യതയുള്ളത് അതിലെ കഥാപാത്രങ്ങളാണ്. എന്നാൽ ചില സിനിമകൾ കാണുമ്പോൾ മാത്രം അതിലെ കഥാപാത്രങ്ങൾക്ക് അപ്പുറത്തേക്ക് അതിലെ ലോക്കേഷനുകളും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കും. അങ്ങനെ മനസ്സിൽ കേറി കൂടിയ ഒരിക്കലെങ്കിലും ഒന്ന് പോകണമെന്ന് തോന്നിയ മലയാളം സിനിമയിലെ ചില സ്ഥലങ്ങൾ നമുക്ക് പരിചയപെടാം.

1.Neelakasham Pachakkadal Chuvanna Bhoomi (2013)

നോർത്ത് ഇന്ത്യയുടെ ഭംഗി അടിപൊളിയായി പകർത്തിയെടുത്ത സിനിയാണ് NPCB. ദുൽഖറിന്റെയും സണ്ണി വെയ്നിന്റെയും ബുള്ളറ്റ് യാത്ര അത് സിനിമ കണ്ട ആർക്കും മറക്കാൻ പറ്റാത്ത ഒന്നാണ്. കേരളം , കർണാടക , ആന്ധ്ര പ്രദേശ് , ഒറീസ്സ , വെസ്റ്റ് ബംഗാൾ , നാഗാലാ‌ൻഡ്, സിക്കിം . തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളിലായാണ് ഈ സിനിമ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. നായകനിലൂടെ നമ്മളും അവിടെക്കൊക്കെ യാത്ര ചെയ്യുന്നു. ലൈഫിൽ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലങ്ങളാണ് അതെന്ന് അത് നമ്മളെ ഓർമ പെടുത്തുന്നു.

2.Kumbalangi nights (2019)

കുമ്പളങ്ങിയ്ക്ക് ഇത്രയും ഭംഗിയുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് Kumbalangi nights ഇറങ്ങിയതിനു ശേഷമാണ്. ഫോര്‍ട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് ഈ പറയുന്ന കുമ്പളങ്ങി. ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയും മീന്‍പിടുത്തവും ആണ്.

3.Rani Padmini (2015)

തിർത്തും വ്യത്യസ്‌തമായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന രണ്ട് സ്ത്രീകൾ. റാണിയും പത്മിനിയും. അവരുടെ കഥയാണ് സിനിമ പറയുന്നത്, അവർ അപരിചിതമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ പരസ്പരം പരിചയപ്പെടുന്നു. ഒരു റോഡ് മൂവിയുടെതായ എല്ലാ ഘടകങ്ങളും ഈ സിനിമയിലുണ്ട്. അത്കൊണ്ട് തന്നെ അവരുടെ യാത്ര നമ്മളുടേത് കൂടിയാകുന്നു.

4.Anandam (2016)

കൊട്ടാരങ്ങളും മണ്ഡപങ്ങളും ശിൽപങ്ങളും നിറഞ്ഞ്​ നിൽക്കുന്ന ക്ഷേത്ര ശേഷിപ്പുകളുടെ വിശാലമായ ലോകമാണ് ഹംപി. എത്ര കണ്ടാലും കാഴ്ചകൾ കണ്ടുതീരാത്ത ഇടമാണ് ഇത്. ഈ ഹംപിയെ ഭംഗിയായി ചിത്രീകരിച്ച സിനിമയാണ് ആനന്ദം. എഞ്ചിനീറിങ്ങ് പിള്ളേരുടെ കഥ പറയുന്ന സിനിമ അവരുടെ ഐവിയിലൂടെ നമ്മളെ ഹംപിയിലേക്ക് കൊണ്ട് പോകുന്നു.

5.Mosayile Kuthira Meenukal (2014)

സുന്ദരമായ ഭംഗിയുള്ള കാഴ്ചകൾ കൊണ്ടു സമ്പന്നമായത് കൊണ്ടു തന്നെ ലക്ഷദ്വീപ് കാണാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത സഞ്ചാരികൾ വളരെ കുറവായിരിക്കും. ലക്ഷ ദ്വീപിന്‍റെ ഈ മനോഹാരിതയെ ഓരോ ഷോട്ടിലും ഭംഗിയായി പകര്‍ത്തിയെടുത്ത സിനിമയാണ് മോസയിലെ കുതിര മീനുകൾ.

6.Ayyappanum Koshiyum (2020)

അടിപൊളിയൊരു മാസ്സ് മസാല സിനിമയാണ് അയ്യപ്പനും കോശിയും. ഇതൊരു സൂപ്പർ ഹിറ്റ്‌ സിനിമയായി മാറിയതിൽ സിനിമയുടെ ലോക്കേഷൻ വഹിച്ച പങ്ക് അത് ചെറുതൊന്നുമല്ല. അട്ടപ്പാടിയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ഏതുകാലത്തും കാഴ്ചയുടെ വസന്തമൊരുക്കുന്ന സഥലമാണ് അട്ടപ്പാടി. സിനിമയിലും ആ ഭംഗി ഒട്ടും ചോർന്നു പോകാതെ തന്നെ പകർത്തിയെടുത്തിട്ടുണ്ട്.

7.Ordinary (2012)

എല്ലായ്പോഴും തണുത്ത കാലാവസ്ഥയാണ് ഗവിയിലുള്ളത്. ആ ഫീൽ കൃത്യമായി തരുന്നൊരു സിനിമയാണ് ഓർഡിനറി. സുന്ദരമായ കാട്, പുൽമേട്, മൊട്ടക്കുന്നുകൾ എന്നിവ നിറഞ്ഞ ഗവിയുടെ ഭംഗി അത് ഒട്ടും ചോരതെ സിനിമ നമ്മളിലേക്കെത്തിക്കുന്നു.

Related Articles

Stay Connected

1,378,511FansLike
640,000FollowersFollow
1,650,000SubscribersSubscribe

Latest Posts

MOST POPULAR