Vineethu To Arun CM: 7 Most Popular Malayalam Dubbing Artists

Vineethu To Arun CM: 7 Most Popular Malayalam Dubbing Artists

Contributed By: Subin Sukumaran

1.വിനീത് രാധാകൃഷ്ണൻ

അഭിനയത്തിന് പുറമേ ഡബ്ബിങ് മേഖലയിലും കഴിവ് തെളിച്ച് ഒരുപാട് നാളായി ആ മേഖലയിൽ മുന്നേറി കൊണ്ടിരിക്കുന്ന ഒരു നടനാണ് വിനീത് രാധാകൃഷ്ണൻ. സ്വന്തം കഥാപാത്രങ്ങൾക്ക് വേണ്ടിയും മറ്റു ആർട്ടിസ്റ്റുകൾക്ക് വേണ്ടിയും വീനിത് ശബ്ദം കൊടുക്കുന്നുണ്ട് . ലാലേട്ടൻ നായകനായി വന്ന ലൂസിഫറിൽ വിവേക് ഒബ്റോയ് ചെയ്ത ബോബി എന്ന ക്യാരക്ടറിന് ഡബ്ബ് ചെയ്തതിലൂടെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള കേരള സ്റ്റേറ്റ് അവാർഡ് വിനീത് നേടിയിയെടുത്തിരുന്നു . തുടക്കകാലത്ത് വിനീത് അഭിനയിച്ചിരുന്ന സിനിമകളിൽ വിനീതിന് ശബ്ദം നൽകിയിരുന്നത് മറ്റു ചില ഡബ്ബിങ് ആർട്ടിസ്റ്റുകളായിരുന്നു . പിന്നീടാണ് വിനീത് ഡബ്ബിങ് മേഖലകളിൽ സജീവമാകാൻ തുടങ്ങിയതും അവിടെ തന്റെതായ ഇടം കണ്ടെത്തിയതും.

2.ആനന്ദവല്ലി

മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്ന സിനിമയിൽ പൂർണ്ണിമ ജയറാമിന് ശബ്ദം കൊടുത്തു കൊണ്ടാണ് ആനന്ദവല്ലി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അതിന് ശേഷം അവർ തിരക്കുള്ള ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി മാറി. കുറച്ചു കാലം ആകാശവാണിയിൽ അനൗൺസറായും അവർ ജോലി ചെയ്തിരുന്നു . 1985 മുതൽ 1998 വരെയുള്ള വർഷങ്ങളിൽ ഒരു ദിവസത്തിൽ തന്നെ ഏതാണ്ട് ഏഴു മുതൽ 8 വരെ സിനിമകൾക്ക് അവർ ഡബ്ബിംഗ് ചെയ്തിട്ടുണ്ട്. 3700 ൽ കൂടുതൽ സിനിമകളിൽ ആനന്ദവല്ലി ശബ്ദം കൊടുത്തിട്ടുണ്ട് . 1992 ആധാരം എന്ന സിനിമയിലെ ഡബ്ബിംഗിനു കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അവരെ തേടിയെത്തിയിരുന്നു .





3.ദേവി. എസ്

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിൽ അഭിനയിച്ച കുഞ്ഞിപെങ്ങൾ എന്ന നായിക കഥാപാത്രത്തിലൂടെയാണ് അവർ ജനപ്രിയയായി മാറിയത് . തുടർന്ന് അവർ അഞ്ഞൂറോളം സിനിമകൾക്ക് ഡബ്ബ് ചെയ്യുകയും കൂടാതെ 25 ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു . നിത്യ കല്യാണി – ഒരു മോഹിനിയാട്ടം പാഠം എന്ന സിനിമ മയ്ക്ക് 2014 ൽ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച നോൺ ഫീച്ചർ ഫിലിം ആഖ്യാനം / വോയ്സ് ഓവർ എന്നിവയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർക്ക് ലഭിച്ചിട്ടുണ്ട്.

4.ശ്രീജ രവി

തന്റെ വേറിട്ട ശബ്ദം കൊണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ഒരാളാണ് ശ്രീജ രവി. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നു തുടങ്ങി എല്ലാ ഇൻഡസ്ട്രികളിലും തന്റെ കയ്യൊപ്പു ചാർത്തിയ ഒരു ശബ്ദ കലാകാരിയാണ് ശ്രീജ രവി . ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് (1978) എന്ന സിനിമയിൽ കുട്ടികൾക്ക് ശബ്ദം കൊടുത്തുകൊണ്ടാണ് ശ്രീജ ഡബ്ബിംഗ് രംഗത്തെത്തുന്നത്. ഒരേസമയം തന്നെ കുട്ടികൾക്കും കൂടാതെ നായികമാർക്കും ഡബ്ബ് ചെയ്യുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നതാണ് ശ്രീജയെ വേറിട്ടു നിർത്തുന്നത്.






5.ഭാഗ്യലക്ഷ്മി

തന്റെ പത്താം വയസ്സിൽ തന്നെ ബാലതാരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ തുടങ്ങിയ കലാകാരിയാണ് ഭാഗ്യലക്ഷ്മി. 1974 ൽ പുറത്തിറങ്ങിയ അപരാധി ആയിരുന്നു ഭാഗ്യ ലക്ഷ്മിയുടെ ആദ്യ ശ്രദ്ധേയമായ സിനിമ , തുടർന്ന് കോളിളക്കം എന്ന സിനിമയിൽ സുമലതയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിലൂടെ കൂടുതൽ ജനപ്രീതി നേടി . ഡബ്ബിങ്ങിന് പുറമെ ഇതിനൊടുകം അവർ ഏകദേശം 20 മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

6.ഷമ്മി തിലകൻ

1986 ൽ പുറത്തിറങ്ങിയ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് ഷമ്മി തിലകൻ. അഭിനയത്തിനു പുറമെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഷമ്മി തിലകൻ നിരവധി മലയാള സിനിമകളിലായി വിവിധ അഭിനേതാക്കൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. അതിൽ പ്രശസ്തമായവ കടത്തനാടൻ അമ്പാടിയിലെ പ്രേംനസീറിന്റെതാണ്. ദേവാസുരത്തിലെ നെപ്പോളിയനും, ഗസലിലെ നാസറിനും, ഒടിയനിലെ പ്രകാശ് രാജിനും ശബ്ദം കൊടുത്തതും ഏറെ ശ്രദ്ധിക്കപെട്ടവയാണ്.





7.അരുൺ സി.എം

വളരെ കുറച്ച് സമയം കൊണ്ട് മലയാളത്തിലെ മുൻനിര ഡബ്ബിങ് ആർട്ടിസ്റ്റുകള്‍ക്കൊപ്പം പേരു ചേർത്ത് വച്ച യുവ കലാകാരനാണ് അരുൺ . പ്രഭാസിനും യഷിനുമൊക്കെ മലയാള ശബ്ദമായി അവർക്ക് ആരാധകഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്ത ഡബ്ബിങ് ഡബ്ബിങ് ആർട്ടിസ്റ്റ്. കഥാപാത്രത്തിന്റെ മുഴുവൻ ഇമോഷനും അതിന്റെതായ തനിമ ഒട്ടും ചോരാതെ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ അരുണ്‍ പൂർണമായും വിജയിച്ചുകഴിഞ്ഞു എന്ന് തന്നെ വേണം പറയാൻ. അതിന്റെ തെളിവാണ് ഈ താരങ്ങൾക്കു മലയാളത്തിൽ നിന്നും ലഭിക്കുന്ന ഈ സ്വീകാര്യത.

Related Articles

Stay Connected

1,378,511FansLike
640,000FollowersFollow
1,760,000SubscribersSubscribe

Latest Posts

MOST POPULAR